1 GBP = 103.61
breaking news

യുകെയിൽ ശാലോം ഫെസ്റ്റിവൽ 2023

യുകെയിൽ ശാലോം ഫെസ്റ്റിവൽ 2023

ബെന്നി അഗസ്റ്റിൻ

സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി UK യിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ.

ശാലോം ശുശ്രൂക്ഷകൾ, യൂറോപ്പിൽ ആരംഭിച്ച് പത്താം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ, ശാലോം വേൾഡ് ചാനലും, ശാലോം ടൈഡിംഗ്സ് മാഗസിനും ഇംഗ്ലീഷ് സമൂഹം എറെ പ്രത്യാശയോടെ, ഹൃദയത്തിൽ എറ്റെടുത്തു കഴിഞ്ഞിരിയ്ക്കുന്നു.

നമ്മുടെ വരും തലമുറ വളർന്നു പന്തലിയ്ക്കേണ്ട യൂറോപ്പിനെ യേശുവിനായി നേടാനുള്ള ശാലോമിൻ്റെ മാധ്യമ ശുശ്രൂക്ഷകളെ അടുത്തറിയുവാനും ,അണിചേരുവാനും സാഹായിക്കുന്ന ശാലേം ഫെസ്റ്റിവൽ
June 09 Friday 1.00 pm മുതൽ 11 June Sunday വൈകിട്ട് 4.00വരെയാണ് ക്രമികരിച്ചിരിയ്ക്കുന്നത്.

ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, Br.ജോർജ്ജ് ജോസഫ് എന്നിവരാണ് മുതിർന്നവർക്കുള്ള ശുശ്രൂക്ഷകൾക്ക് നേതൃത്വം കൊടുക്കുന്നത് .
Binoy Devasia നേതൃത്വത്തിലാണ് ഗാനശുശ്രൂഷ.

യുവജനങ്ങൾക്കായി * Youth 2000

കുട്ടികൾക്കും ,യുവജനങ്ങൾക്കുമായുള്ള ശുശ്രൂക്ഷകൾക്ക് നേതൃത്വം നല്കുന്നത് തീക്ഷണമതികളായ ഒരു പറ്റം ഇംഗ്ലീഷ് ഭാഷക്കാരായ യുവാക്കളുടെ കുട്ടായ്മയിലൂടെ യു.കെയിലെ യുവ സമൂഹത്തിൽ ഏറെ ചലനം സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുന്ന Youth 2000 Ministry ആണെന്നത് ശ്രദ്ധേയമാണ് .

കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക

https://www.shalommedia.org/festival/#worcestershireuk11937

Venue address – Pioneer Centre, Cleobury Mortimer, Nr Kidderminster, Worcestershire, DY14 8JG, UK.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റോണി ജേക്കബ് 07737645177, അനൂപ് കുര്യന്‍ 07533640833, രാജു ജോസ് 07939945138, ബിനോ മാത്യു 07939905143, സോണി ആന്റണി (വെയില്‍സ്) 07475898777, ഷാജി കൊറ്റിനാട്ട് (സ്‌കോട്ട്ലന്‍ഡ്) 07897350019.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more