1 GBP = 104.04
breaking news

അബെർദീൻ മലയാളി ഷാജി കറുകയിലിന്റെ മാതാവ് നിര്യാതയായി…

അബെർദീൻ മലയാളി ഷാജി കറുകയിലിന്റെ മാതാവ് നിര്യാതയായി…

സ്കോട്ലൻഡിലെ അബെർദീൻ മലയാളി  ഷാജി കറുകയിലിന്റെ മാതാവും ചെന്നിത്തല തൃപ്പെരുന്തുറ കറുകയിൽ പരേതനായ എബ്രഹാം ജോസഫിൻ്റെ ഭാര്യയുമായ എലിസബത്ത് ജോസഫ് (82) നിര്യാതയായി.  മക്കൾ ഷാജി എബ്രഹാം, ടൈറ്റസ് എബ്രഹാം, ഷൈല ജോസ്, ലാലി ബാബു. മരുമക്കൾ ഐറിൻ ഷാജി, ജയ ടൈറ്റസ്, ജോസ് ബാബു.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (16/2/22) രാവിലെ 9 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ചെന്നിത്തല മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അബെർദീൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് നിമ്മി സെബാസ്റ്റ്യൻ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more