1 GBP = 103.61
breaking news

ശബരിമല: ബി.ജെ.പി മീഡിയാ സെല്ലിനെതിരെ ഷാജി കൈലാസ് രംഗത്ത്

ശബരിമല: ബി.ജെ.പി മീഡിയാ സെല്ലിനെതിരെ ഷാജി കൈലാസ് രംഗത്ത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി മീഡിയാ സെല്ലിനെതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനക്കെതിരയാണ് അദ്ദേഹം രംഗത്തെത്തിയത്.

തൻെറയും ഭാര്യ ചിത്രയുടെയും പേര് പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു.  ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more