1 GBP = 103.81

എറണാകുളം മഹാരാജാസ്​ കോളജിൽ എസ്​.എഫ്​.​െഎ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു

എറണാകുളം മഹാരാജാസ്​ കോളജിൽ എസ്​.എഫ്​.​െഎ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ്​ കോളജിൽ എസ്​.എഫ്​.​െഎ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു. കോളജി​​​െൻറ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർഥി ഇടുക്കി മറയൂർ സ്വദേശി അഭിമന്യു(20) ആണ്​ മരിച്ചത്​. ഇന്നലെ അർധരാത്രിക്ക്​ ശേഷമുണ്ടായ സംഘർഷത്തിലാണ്​​ അഭിമന്യുവിന്​ കുത്തേറ്റത്​. എസ്​.എഫ്​.​െഎ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്​ അഭിമന്യു.

ആക്രമണത്തിൽ കോളജി​െല രണ്ടാം വർഷ ഫിലോസഫി വിദ്യാർഥി കോട്ടയം സ്വദേശി അർജുനും (19) പരിക്കേറ്റിട്ടുണ്ട്​. ഇയാളെ എറണാകളും മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ അടിയന്ത ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ കാമ്പസ്​ പ്രഫണ്ട്​ പ്രവർത്തകരെ ​െപാലീസ്​ കസ്​റ്റഡിയിൽ എടുത്തു.

ഞായറാഴ്​ച വൈകീട്ട്​ പോസ്​റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.​െഎ- കാമ്പസ്​ ഫ്രണ്ട്​ പ്രവർത്തകർ  തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പ്രാഥമിക നിഗമനം.

കോട്ടയം സ്വദേശികളായ ബിലാൽ, ഫാറൂഖ്​, ഫോർട്ട്​ കൊച്ചി സ്വദേശി റിയാസ്​ എന്നിവരാണ്​ ​െപാലീസ്​ കസ്​റ്റഡിയിലുള്ളത്​. കൂടുതൽ പേർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

കൊലപാതകത്തെ തുടർന്ന്​ എസ്​.എഫ്​.​െഎ സംസ്​ഥാന വ്യാപകമായി പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more