1 GBP = 104.17

തൊടുപുഴയില്‍ പൊലീസുകാരെ എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് തല്ലി

തൊടുപുഴയില്‍ പൊലീസുകാരെ എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് തല്ലി

ഇടുക്കി: തൊടുപുഴയില്‍ പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന സംഘര്‍ഷം തടയാന്‍ ചെന്ന രണ്ട് പൊലീസുകാരെ എസ്.എഫ്.ഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തൊടുപുഴയിലെ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കഴിഞ്ഞ ദിവസം കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രാത്രിയോടെ വിട്ടയച്ചതിന് പിന്നാലെ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത് തടയാന്‍ ചെന്ന എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം.

എന്നാല്‍ സംഭവം കണ്ട് പൊലീസ് സ്റ്റേഷനകത്ത് നിന്നും കൂടുതല്‍ പൊലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more