1 GBP = 104.05

അഞ്ചു വർഷത്തിനിടയിൽ എൻഎച്ച്എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 35,000-ലധികം ലൈംഗിക അതിക്രമങ്ങൾ

അഞ്ചു വർഷത്തിനിടയിൽ എൻഎച്ച്എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 35,000-ലധികം ലൈംഗിക അതിക്രമങ്ങൾ

ലണ്ടൻ: അഞ്ചു വർഷത്തിനിടയിൽ എൻഎച്ച്എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 35,000-ലധികം ലൈംഗിക അതിക്രമങ്ങൾ. 2017 നും 2022 നും ഇടയിൽ കാലഘട്ടത്തിലാണ് ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ 35,000-ലധികം ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകീർത്തികരമായ പരാമർശങ്ങൾ മുതൽ ബലാത്സംഗം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ബലാത്സംഗം, ലൈംഗികാതിക്രമം അല്ലെങ്കിൽ സമ്മതമില്ലാതെ സ്പർശിക്കുക എന്നിവ അഞ്ചിലൊന്നായാണ് കണക്കുകൾ.

മിക്ക സംഭവങ്ങളും 58% രോഗികൾ ജീവനക്കാരെ അധിക്ഷേപിക്കുന്നതാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേണലും (ബിഎംജെ) ഗാർഡിയനും ബിബിസിയും സംയുക്തമായാണ് ഡാറ്റ ശേഖരിക്കുകയും കണക്കുകൾ പുറത്ത് വിടുകയും ചെയ്തത്.
ഇംഗ്ലണ്ടിലെ 212 എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നും 37 പോലീസ് സേനകളിൽ നിന്നും വിവരാവകാശ അപേക്ഷകൾ പ്രകാരം കണക്കുകൾ ലഭിച്ചിരുന്നു. ട്രസ്റ്റുകളിൽ നിന്ന് ലഭിച്ച ഡാറ്റയിൽ കുറഞ്ഞത് 20% സംഭവങ്ങളും ബലാത്സംഗം, ലൈംഗികാതിക്രമം അല്ലെങ്കിൽ അനുചിതമായ ശാരീരിക സമ്പർക്കം ചുംബനം എന്നിവ ഉൾപ്പെടുന്നു. മറ്റ് കേസുകളിൽ ലൈംഗിക പീഡനം, വേട്ടയാടൽ, അധിക്ഷേപകരമോ അപമാനകരമോ ആയ പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അഞ്ച് കേസുകളിൽ ഒന്ന് രോഗികൾ മറ്റ് രോഗികളെ ദുരുപയോഗം ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ ട്രസ്റ്റുകളും വിശദമായ കണക്കുകൾ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം, എൻഎച്ച്എസ് പരിസരത്ത് ഒരേ കാലയളവിൽ 12,000 ലൈംഗിക കുറ്റകൃത്യങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത 180 കേസുകൾ ഉൾപ്പെടെ, 16 വയസ്സിന് താഴെയുള്ള നാല് കുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി.

അതേസമയം 4,000 എൻഎച്ച്എസ് ജീവനക്കാർ ബലാത്സംഗം, ലൈംഗികാതിക്രമം, ഉപദ്രവം, വേട്ടയാടൽ, മറ്റ് ജീവനക്കാർക്കോ രോഗികൾക്കോ ​​നേരെ മോശമായ പരാമർശങ്ങൾ എന്നിവ നേരിട്ടെങ്കിലും അന്വേഷണത്തിൽ 576 പേർ മാത്രമേ അച്ചടക്ക നടപടി നേരിട്ടിട്ടുള്ളൂവെന്ന് കണ്ടെത്തി. എന്നാൽ ഇത്തരത്തിലുള്ള നീചമായ പെരുമാറ്റം എങ്ങനെ വേരോടെ പിഴുതെറിയാമെന്നും സേവനങ്ങൾ എല്ലായ്പ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ചർച്ച ചെയ്യാൻ എൻഎച്ച്എസ് നേതാക്കളുമായി യോഗം വിളിച്ചതായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more