1 GBP = 104.13

ആവിക്കൽതോട് മലിനജല പ്ലാന് നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

ആവിക്കൽതോട് മലിനജല പ്ലാന് നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

കോഴിക്കോട് ആവിക്കൽതോട് മലിനജന സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് പുനരാരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്. കോഴിക്കോട് കോർപ്പറേഷനിലെ ജനവാസ മേഖലയായ ആവിക്കൽതോട് മലിന ജല സംസ്‌കരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

കഴിഞ്ഞദിവസം കോർപ്പറേഷൻ അധികൃതർ സർവേ നടപടികൾ വീണ്ടും ആരംഭിച്ചതോടെ നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
പദ്ധതി ആരംഭിക്കാൻ ഒരു കാലത്തും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. പ്രതിഷേധ തുടർന്ന് സർവേ നടപടികൾ പല തവണ മാറ്റി വച്ചിരുന്നു.

വിഷയം നാട്ടുകാരുമായി ചർച്ച ചെയ്യാൻ കോർപ്പറേഷൻ അധികൃതർ ർ തയാറാവുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവൻ എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കളക്ടർ തള്ളിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more