1 GBP = 104.24

കാലവർഷം താണ്ഡവമാടിയ കേരളത്തിനു വേണ്ടി കൈകോർക്കാം നമുക്കൊരുമിച്ച്; സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു…

കാലവർഷം താണ്ഡവമാടിയ കേരളത്തിനു വേണ്ടി കൈകോർക്കാം നമുക്കൊരുമിച്ച്; സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു…

ദിനേശ് വെള്ളാപ്പിള്ളി .

സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി കൈകോർക്കുന്നു. സേവനം യു കെ സെപ്റ്റംബർ 16-ന് എയിൽസ് ബറിയിൽ വച്ച് നടത്താനിരുന്ന ചതയദിനാഘോഷം റദ്ദ് ചെയ്തു കൊണ്ട് അതിനു വേണ്ടി സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാൻ തീരുമാനിച്ചു – 
സേവനം യുകെയുടെ എല്ലാ യൂണിറ്റുകളും ആഘോഷ പരിപാടികൾ മാറ്റി വെച്ച് കുടുംബ പ്രാർത്ഥനയോടെ ശ്രീനാരായണ ജയന്തി ആചരിക്കാൻ തീരുമാനിച്ചു.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് ഒരു ചെറിയ സഹായഹസ്തം നൽകി നമ്മുടെ നാടിനെ രക്ഷിക്കാൻ എല്ലാ നല്ല വരായ പ്രവാസികളോടും സേവനം യു കെ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നല്ലവരായ കൂട്ടുകാരേ നിങ്ങൾക്ക് കഴിയുംവിധം ഒരു കൈത്താങ്ങ് സേവനം യുകെയ്ക്ക് സംഭാവന ചെയ്യുക. നമ്മൾ കേട്ടറിഞ്ഞതിനേക്കാൾ എത്രയോ ഭയാനകമാണ് നമ്മുടെ നാടിന്റെ അവസ്ഥ .

181 ഓളം ജീവനുകളാണ് പൊലിഞ്ഞത്. മാതാപിതാക്കളും, സഹോദരങ്ങളുo നഷ്ടപെട്ടവരുടേയുo നിലവിളികളാണ് എങ്ങും -അത് കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകുമോ. നാം പിറന്നു വീണതും പിച്ചവച്ചതുമായ നാട് പൂർവ്വസ്ഥിതിയിലേക്കാകുവാൻ ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു കിട്ടുവാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം ഒരു ആയുസ് മുഴുവൻ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവർ, വീടും, വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങൾ ഇവയെല്ലാം നഷ്ടങ്ങളിൽ പെടുന്നു. ഇവിടെ എന്തുകൊണ്ട് നമുക്കൊരു സഹായം എത്തിച്ചു കൂടാ..
തിരുവനന്തപുരം > പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. എന്ന് അദ്ദേഹം പറഞ്ഞു

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു.
ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും
സേവനം യു കെ ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ  പറഞ്ഞു 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more