1 GBP = 103.76

കലാമേള ഷേക്‌സ്പിയറുടെ നാട്ടിലെത്തുമ്പോള്‍ ……

കലാമേള ഷേക്‌സ്പിയറുടെ നാട്ടിലെത്തുമ്പോള്‍ ……

യുകെ മലയാളികള്‍ ഒരു കുടകീഴില്‍ അണി നിരത്തുക എന്ന മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ‘യൂണിയന്‍ ഓഫ് യുകെ മലയാളി അസ്സോസിയേഷന്‍സ്’ എന്ന യുക്മ. യുക്മ പിറവിയെടുത്തന്നു മുതല്‍ തന്നെ നടന്നു വരുന്ന ദേശിയ ഉത്സവമാണ് യുക്മ നാഷണല്‍ കലാമേള. ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏഴാമത് ദേശീയ കലാമേളയുമായി യുക്മ എത്തുമ്പോള്‍ യാദൃശ്ചികം എന്നോ ഭാഗ്യം എന്നോ പറയാം കലാമേള അരങ്ങേറുന്നത് മഹാനായ സാഹിത്യകാരന്‍ വില്യം ഷേക്സ്പിയറുടെ ജന്മ സ്ഥലത്തിനടുത്തു മൈറ്റോണ്‍ സ്‌കൂള്‍ അങ്കണത്തില്‍. ലോകം കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനാണ് ഷേക്സ്പിയര്‍ എന്ന് അര്‍ത്ഥശങ്ക ഇല്ലാതെ പറയാം .

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയര്‍(മാമോദീസാത്തിയതി 26 ഏപ്രില്‍ 1564 – മരണം 23 ഏപ്രില്‍ 1616).[ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വര്‍ദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവു കാട്ടി.

ഷേക്സ്പിയറിന്റെ കൃതികള്‍ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ ആണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുള്‍പ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ഏപ്രില്‍ 1564ല്‍ സ്നിറ്റര്‍ഫീല്‍ഡിലെ കയ്യുറ നിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്സ്പിയറിന്റെയും മേരി ആര്‍ഡന്റെയും മകനായി ജനിച്ചു. ഹെന്‍ലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രില്‍ 26, 1564നാണ് ഷേക്സ്പിയര്‍ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് സെ.ജോര്‍ജ്ജ് ദിനം കൂടിയായ 1564 ഏപ്രില്‍ 23 നാണ് ഷേക്സ്പിയര്‍ ജനിച്ചത് എന്നാണ് പരക്കെ ഉള്ള വിശ്വാസം റോമന്‍, ഇറ്റാലിയന്‍ മാതൃകകളില്‍ നിന്നും ചരിത്ര നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്.
രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്. റോമിയോ ആന്റ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. 1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്. 1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത – ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ എന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി സിംബെലൈന്‍, 3 വിന്റേഴ്സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.

poster-with-shakespear

ജീവിതത്തില്‍ ഉടനീളം തെളിവുകള്‍ അവശേഷിക്കാതെ പോയതും എങ്കില്‍ തന്റെ സാഹിത്യ രചനകള്‍ ലോകം കീഴടക്കിയ കാലത്തിനു മായ്ക്കാനാവാത്ത രണ്ടു സാഹിത്യ സപരസ്യകളെ മാനിക്കുക വഴി ആംഗലേയ സാഹിത്യ ശാഖയെയും മലയാള സാഹിത്യ ശാഖയെയും ആദരിക്കുന്ന മഹത് സംഭവമാണ് ഈ യുക്മ കലാമേളയുടെ ഏറ്റവും വലിയ മേന്മ. രണ്ടു കാലഘട്ടങ്ങളെ രണ്ടു സംസകാരങ്ങളെ രണ്ടു തലമുറയെ യോജിപ്പിക്കുന്ന കല മാമാങ്കമാകും ഇത്തവണത്തെ യുക്മ കലാമേള.

മലയാളത്തിന്റെ മഹാകവി പ്രൊഫസര്‍ ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറില്‍ ഒരേ സമയം നാല് സ്റ്റേജ്കളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച കവന്‍ട്രിക്കടുത്തുള്ള വാര്‍വിക് ഷെയറിലെ മൈറ്റന്‍ സ്‌കൂളില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സകുടുംബം സ്വാഗതം ചെയ്യുന്നു എന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more