1 GBP =
breaking news

മെയ് 12ന് നടക്കുന്ന 7 മത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകൾ..

മെയ് 12ന് നടക്കുന്ന 7 മത്  ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക്  ഇടുക്കിജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകൾ..

ഇടുക്കി ജില്ലാ സംഗമം
മെയ് 12 തീയതി ബിർമിങ്ങ്ഹാം വുൾവർഹാംപ്ടണിൽ നടക്കുന്ന എഴാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മന്ത്രി എം എം മണി ആശംസകൾ നേർന്നു.

ലോകത്ത് എവിടെയും, മലയാളിയുടെ ജീവിത സാന്നിധ്യമുണ്ട് അവിടെയൊക്കെ അതാത് ദേശത്തിന്റെ കിഴവഴക്കങ്ങളും, പൊതു ആചാര വിശ്വാസപ്രമാണളോടും ഇഴുകിചേർന്ന് ജീവിതം നയിക്കുന്നവരാണല്ലോ
മലയാളികൾ എവിടെ ജീവിച്ചാലും എല്ലാത്തിനുമുപരി മതസൗഹാർദ്ദത്തിന്റെയും, മതേതരത്വത്തിന്റയും സന്ദേശ വാഹകരായി ജീവിക്കുവാൻ നമ്മുക്ക് കഴിയേണ്ടതാണ്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഇടുക്കി ജില്ലാക്കാരുടെ സംഗമം എന്നും മാതൃകാപരമാണ്. സ്വാന്തന പരിചരണങ്ങളും, സന്ദദ്ധ സേവന പ്രവർത്തനങ്ങളും കൊണ്ട് സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഇടുക്കി ജില്ലാ സമൂഹം. മെയ് 12 ന് നടക്കുന്ന 7 മത് ഇടുക്കി ജില്ലാ സംഗമത്തിന് എന്റെ ഹൃദ്യമായ അഭിനന്ദങ്ങളും, അതിയായ സന്തോഷവും രേഖപെടുത്തുന്നു.


മെയ് 12ന് നടക്കുന്ന ഇടുക്കി ജില്ലാസംഗമം രജിസ്ടേഷൻ കൃത്യം 10 മണിക്ക് ആരംഭിക്കുകയും, ക്യാൻസർ റിസേർച് യുകെക്കു വേണ്ടിയുള്ള തുണി ബാഗുകൾ അന്നേ ദിവസം കൈമാറുന്നതുമാണ്. അന്നേ ദിവസം കേരളത്തനിമയുള്ള വിഭവങ്ങൾ വച്ചുള്ള ലേലവും, മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിയിരിക്കുന്നതുമാണ്.

മെയ് 12 ന് നടക്കുന്ന ഈ സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു..
കൂടുതൽ വിവരങ്ങൾക്ക്,

പീറ്റർ: 07713 183350

വിൻസി: 07593 953326

സാൻറ്റോ: 07896 301430

ബാബു: O7730 883823

ജസ്റ്റിറ്റിൻ: 07985656204

ഇവരുമായോ മറ്റ് കമ്മറ്റിക്കാരെയോ വിളിക്കാവുന്നതാണ്.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്

community centre – Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.

Post Your Comments Here ( Click here for malayalam )

Press Esc to close
show more