1 GBP = 103.11
breaking news

ഗുരുദേവ ദർശനം ലോകമെങ്ങും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; സ്വാമി ഗുരുപ്രസാദ്

ഗുരുദേവ ദർശനം ലോകമെങ്ങും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; സ്വാമി ഗുരുപ്രസാദ്

ദിനേശ് വെള്ളാപ്പിള്ളി .

ഓക്സ്ഫോഡ് – ഗുരുധർമ്മ പ്രചരണ സഭ സേവനം യു.കെ യുടെ മൂന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സർവ്വ മതസമ്മേളനം ചെയർമാൻ ഡോ: ബിജു പെരിങ്ങത്തറ പതാക ഉയർത്തിയതോടു കൂടി സമാരംഭിച്ചു.യോഗാദ്ധ്യക്ഷൻഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ഗുരുപ്രസാദ് സ്വാമിജിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

തുടർന്ന് നടന്ന സർവ്വ മത സമ്മേളനത്തിൽ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ദാറുൽ ഹുദ ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൾ കരീം, മലങ്കര കാത്തലിക്‌ ചർച്ച്‌ നാഷനൽ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കമൂട്ടിൽ കൃസ്തുമതത്തെ പ്രതിനിധീകരിച്ചും; ബ്രിസ്റ്റൾ ഡപ്യൂട്ടി മേയർ ടോം ആദിത്യ;ആനന്ദ് ടിവി ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ശ്രീകുമാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റേയും പേരിൽ ലോകമെമ്പാടും ഇന്ന് കാലുഷ്യങ്ങൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തിൽ ഗുരുദേവന്റെ ജാതി-മത- ദൈവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും എല്ലാവരും ആത്മസഹോദരരാണെന്ന ബോധതലത്തിൽ നിന്നു കൊണ്ട് “പൊരുതി ജയിപ്പതസാദ്ധ്യം;ഒന്നിനോടൊന്ന് ഒരു മതവും പൊരുതാലൊടുങ്ങുവീല ”എന്ന തത്ത്വദർശനം എല്ലാ മത പ്രചാരകരും പ്രചരിപ്പിക്കേണ്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു –

” കഴിഞ്ഞ നാലു വർഷങ്ങളായി മാസത്തിൽ രണ്ടു പ്രാവശ്യം വീതം യു.കെയിലെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന താൻ ആദ്യമായിട്ടാണ് ഇവിടെ ഒരു സർവ്വ മത സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് യഥാർത്ഥ മതങ്ങൾ, അതു തന്നെയാണ് മാനവികത എന്നും ശ്രീ.അബ്ദുൾ കരീം പറഞ്ഞു.

ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ദൈവ വിശ്വാസികളാണെന്നതാണ് എന്നെ സ്വാധീനിച്ച ഘടകം.. മതമൗലികവാദമല്ല മാനവികതയിലൂന്നിയ മനുഷ്യ സ്നേഹമാണ് ഇന്നാവശ്യം എന്ന് ഫാദർ തോമസ് മടുക്ക മൂട്ടിൽ പറഞ്ഞു.

ബ്രിസ്റ്റോൾ ഡപ്യൂട്ടി മേയർ ടോം ആദിത്യ, സാമൂഹിക പ്രവർത്തകനും ആനന്ദ് ടിവി ഡയറക്ടറുമായ ശ്രീകുമാർ എന്നിവരും സംസാരിച്ചു.. പ്രസ്തുത ചടങ്ങിൽ സേവനം യു കെ യുടെ സ്ഥാപക ചെയർമാനായ ശ്രീ ബൈജു പാലക്കലിനെ ഇപ്പോഴത്തെ ചെയർമാൻ ഡോ.ബിജു പെരിങ്ങത്തറയും ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് മൊമന്റാ നൽകിആദരിച്ചു.ചടങ്ങിൽ വനിതാ കൺവീനർ കുമാരി ആഷ്ന അമ്പു സ്വാഗതവും ഓക്സ്ഫോർഡ് കുടുംബ യൂണിറ്റ് കൺവീനർ രാജീവ് നന്ദിയും പ്രകാശിപിച്ചു.

സേവനം യു.കെ യുടെ തീം സോങ്ങ് കേരളത്തിൽ നിന്നെത്തിയ ഗ്രന്ഥകർത്താവും ഗാന രചയിതാവും ആയുർവ്വേദ ഡോക്ടറുമായ ഡോ.. ജയറാം ശിവറാം രചനയും സംഗീതവും ചെയ്ത ഗാനം സർവ്വ മത സമ്മേളനത്തിൽ വച്ച്പ്രകാശനം ചെയ്തു – തുടർന്ന് സേവനം യു.കെ ഭാരവാഹികൾ അദ്ദേഹത്തെ മൊ മന്റൊ നൽകി ആദരിച്ചു.പ്രഭാതത്തിൽഗുരുപ്രസാദ് സ്വാമികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഗുരുദേവ അഷ്ടോത്തര നാമാവലി,മഹാഗുരുപൂജ മന്ത്രാർച്ചനയും തുടർന്ന് കുടുംബ ജീവിതം ശ്രീ നാരായണ ദർശനത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള പഠന ക്ലാസും നടന്നു.ചടങ്ങിൽ 100 കണക്കിന് കുടുംബങ്ങൾ ജാതി മത ഭേദമന്യേ പങ്കെടുത്തു. ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വൈസ് ചെയർമാൻ അനിൽ സി.ആർ; ട്രഷറർ രെസി കുമാർ, പി.ആർ ഓ യും കുടുംബ യൂണിറ്റ് കോ-ഓർഡിനേറ്ററുമായ ദിനേഷ് വെള്ളാപ്പള്ളിയും, ജോയിന്റ് കൺവീനർ സാജൻ കരുണാകരനും ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
തുടർന്ന് സേവനം യു.കെ യുടെ കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളോടെ മൂന്നാം വാർഷികാഘോഷ പരിപാടികൾ പര്യവസാനിച്ചു.
ഗുരുദേവ ദർശനം ജാതി മത ഭേദങ്ങൾക്കതീതമായി നിലകൊള്ളുന്ന ഉപനിഷദ് തത്ത്വങ്ങളാണ്.ഗുരുദേവ ദർശനങ്ങളും ധർമ്മാനുഷ്ടാനങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയോട് ചേർന്നിന്നു കൊണ്ട് യു.കെയിലെ – സമൂഹം ജാതി മത ഭേദമന്യെ ഒത്തൊരുമിച്ച് കഴിഞ്ഞ മൂന്നു വർഷക്കാലമായി
പ്രവർത്തിക്കന്ന സംഘടനയാണ് സേവനം- യു.കെ.ഇതിന്റെ മൂന്നാം വാർഷികം വിശ്വവിദ്യാലയങ്ങളുടെ ഈറ്റില്ലമായ ഓക്സ്ഫോഡിൽ വച്ചാണ് നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more