1 GBP = 103.87
breaking news

സേവനം യു കെ സമാഹരിച്ച 4.39 ലക്ഷം രൂപ നക്ഷത്രക്ക് കൈമാറി

സേവനം യു കെ സമാഹരിച്ച  4.39 ലക്ഷം രൂപ നക്ഷത്രക്ക് കൈമാറി

രക്തർബുദം  ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വടക്ക് നന്ദനത്തിൽ ബിജു കുമാറിന്റെയും രഞ്ജിനിയുടെയും മകൾ പത്തു വയസുകാരി  നക്ഷത്രയെ  സഹായിക്കുവാൻ വേണ്ടി ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ യു കെ യിലെ യൂണിറ്റായ സേവനം യു കെ ചാരിറ്റിയിലൂടെ സമാഹരിച്ച   4463 പൗണ്ട് (4,39,159.20 രൂപയുടെ ചെക്ക് ) നക്ഷത്രയുടെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തുള്ള വാടക വീട്ടിലെത്തി സാമൂഹിക പ്രവർത്തകൻ  ശ്രീ സംഗീതിന്റെയും സേവനം യു കെ പ്രതിനിധി ശ്രീ അനീഷ് സദാനന്ദന്റെയും സാനിദ്യത്തിൽ  മുൻ ശിവഗിരി മഠം സെക്രട്ടറി ബ്രഹ്മശ്രീ ഋതം ബരാനന്ദ സ്വാമിജിയും ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമിജിയും കൂടി  നക്ഷത്രയുടെ അച്ഛൻ ബിജു കുമാറിന് കൈമാറി.

ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ  ഗുരുധർമ്മ പ്രചരണസഭയുടെ യു കെ യി ലെ 2020 നമ്പർ  യൂണിറ്റായ  സേവനം യു കെ      യുകെ യുടെ പല മേഖലകളിലും  യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ അഞ്ചു വർഷകാലമായി നടത്തി വരുന്നത്. കൊറോണ  എന്ന മഹാമാരിയുടെ  മാരകമായ പിടിയിൽ അമർന്നിരിക്കുന്ന ഈ  സമയത്തും യു കെ യിലും  ലോകമെമ്പാടുമുള്ള നല്ല മനസ്സുകളുടെ സഹായത്തോട് കൂടിയാണ്  ഇത്രയും തുക സേവനം യുകെ  ക്ക്  സമാഹരിക്കാൻ കഴിഞ്ഞത്. . സേവനം യുകെ യുടെ ഈ  ചാരിറ്റി  പ്രവർത്തനത്തിൽ  സാമൂഹ്യ  മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തും പണം നൽകിയും  ഞങ്ങളെ സഹായിച്ച  എല്ലവരോടും ഉള്ള  നന്ദിയും കടപ്പാടും ഇതിനു നേതൃത്വവം നൽകിയ ഡോ ബിജു പെരിങ്ങത്തറ, സതീഷ് കുട്ടപ്പൻ, സജീഷ് ദാമോദരൻ. അനിൽകുമാർ രാഘവൻ., അനിൽ ശശിധരൻ, വിശാൽ സുരേന്ദ്രൻ, ബൈജു പാലയ്ക്കൽ എന്നിവർ  സേവനം യു കെക്ക്  വേണ്ടി  അറിയിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more