1 GBP = 103.87

സേവനം യുകെയുടെ വാർഷികാഘോഷം മെയ്‌ 6ന് ഓക്സ്ഫോർഡ്ഷെയറിൽ; സാമൂഹ്യ-സാംക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും…

സേവനം യുകെയുടെ വാർഷികാഘോഷം മെയ്‌ 6ന് ഓക്സ്ഫോർഡ്ഷെയറിൽ; സാമൂഹ്യ-സാംക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും…

ദിനേശ് വെള്ളാപ്പള്ളി, പി.ആർ.ഓ .
ലോകമലയാളിസമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവർത്തിച്ച, ഒരേ സമയം ആത്മീയ ഗുരുവും എന്നാൽ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാൽ ശ്രീനാരായണ ഗുരു ദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ “സേവനം യുകെ” ഈ വരുന്ന മെയ് 6ന് ഓക്സ്ഫോർഡ്ഷെയറിൽ മൂന്നാം വാർഷികം ആഘോഷിക്കുകയാണ്. ബൃഹത്തായ പരിപാടികളാണ് മൂന്നാം വാർഷികത്തോടനുബന്ധിച്ചു സേവനം യുകെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്നാമത്തേയും രണ്ടാമത്തെയും വാർഷികത്തോടനുബന്ധിച്ചു നടന്നത് പോലെ തന്നെ ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വ ഐശ്വര്യകുടുംബ പൂജയോട് കൂടിയാണ് ഇത്തവണയും ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പരിപാടിയിൽ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളെ സ്വീകരിക്കാനുളള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണ്.സേവനം യുകെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പൂർണ്ണ പിന്തുണയുമാണ് “സേവനം യുകെ”യുടെ വിജയമന്ത്രം. അത്‌ കൊണ്ട് മൂന്നാം വാർഷികാഘോഷം ഉജ്ജ്വലമാക്കുന്നതിനു ഏവരുടെയും പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ശ്രീ. ബിജു പെരിങ്ങത്തറ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more