1 GBP = 104.21
breaking news

ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി സേവാഗ്

ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി സേവാഗ്

ന്യൂഡല്‍ഹി:പാലക്കാട് അഗളിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ധന സഹായവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്രര്‍ സേവാഗ്. ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

നേരത്തെ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സേവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് താരം സാമ്പത്തിക സഹായവുമായി രംഗത്തെത്തിയത്. സേവാഗ് നേതൃത്വം നല്‍കുന്ന ഫൗണ്ടേഷന്‍ വഴിയാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

ഒന്നര ലക്ഷം രൂപയുടെ ചെക്ക് മധുവിന്റെ അമ്മയുടെ പേരിലാണ് നല്‍കിയത്. ഈ മാസം 11 ന് അട്ടപ്പാടിയില്‍ നടക്കുന്ന പരിപാടിയില്‍ മധുവിന്റെ അമ്മ മല്ലിക്ക് ചെക്ക് കൈമാറും. ചെക്കിനോടൊപ്പം മധുവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ടുള്ള സേവാഗിന്റെ കത്തും ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more