1 GBP = 103.12

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് അബർഡീനിൽ പുതിയ മിഷൻ കേന്ദ്രം

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് അബർഡീനിൽ പുതിയ മിഷൻ കേന്ദ്രം

ജെ എസ് ജോസഫ്

ലണ്ടൻ: അബർഡീൻ കേന്ദ്രമായി സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് പുതിയ മിഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സെന്റ് സ്റ്റീഫന്റെ നാമത്തിൽ സ്ഥാപിതമായ മിഷൻ സെന്ററിന്റെ ഔദ്യോഗിക പ്രഖ്യാപനം മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് – ഓഷ്യാന അപ്പോസ്തലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. അബർഡീനിലിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര കത്തോലിക്കാ കുടുംബങ്ങളുടെ കൂട്ടായ്മയായിരിക്കും പുതിയ മിഷൻ സെന്റർ. സ്കോട്ട്ലൻഡിലെ ശുശ്രൂഷകൾക്കായി നിയമിതനായിരിക്കുന്ന ഫാദർ ജോൺസൺ മനയിലാണ് പുതിയ മിഷൻ സെന്ററിന്റെ ചാപ്ലയിൻ.

മിഷൻ സെന്റർ രൂപീകരണ ഭാഗമായി ക്രമീകരിച്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കും മീറ്റിങ്ങിനും മലങ്കര കത്തോലിക്കാ സഭാ യുകെ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലും ചാപ്ലയിൻ ജോൺസൺ മനയിലും നേതൃത്വം നൽകി. ഷാജി കുറുകയിലിനെയും ബെന്നി മാത്യുവിനേയും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. പുതിയ സെന്ററിന്റെ ആരംഭം കുറിച്ച് കൊണ്ടുള്ള വിശുദ്ധ കുർബ്ബാന ഒക്ടോബർ 28ന് നാല് മണിക്ക് ക്രമീകരിച്ചിരിക്കുന്നു.

തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി കുറുകയിൽ : 07540102353
ബെന്നി മാത്യു : 07877701018

അഡ്രസ്സ്:

ST. PETER’S CATHOLIC CHURCH

3 CHAPEL COURT

JUSTICE STREET

ABERDEEN, AB11 5HX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more