1 GBP = 103.96

യു.എസ് ഒാപ്പൺ: സെറീന വില്ല്യംസും റഫേല്‍ നദാലും ക്വാർട്ടറിൽ

യു.എസ് ഒാപ്പൺ: സെറീന വില്ല്യംസും റഫേല്‍ നദാലും ക്വാർട്ടറിൽ

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്ല്യംസ്, റഫേല്‍ നദാല്‍, ഡൊമനിക് തീം എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാൽപ്പത്തിനാലാം റാങ്കുകാരിയായ കായ കനേപിയെയാണ് സെറീന വില്ല്യംസ് പരാജയപ്പെടുത്തിയത്. ശക്തമായ മത്സരമാണ് സെറീനക്കതിരെ കനേപി കാഴ്ച വച്ചത്. സ്കോര്‍ 6-0- 4-6 6-3. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പർ റഫേല്‍ നദാലും ഒമ്പതാം നമ്പര്‍ താരം ഡൊമനിക് തീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ജോര്‍ജിയയുടെ നികോളാസ് ബസിലാഷ്‍വിലിയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. നാല് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു നദാലിന്റെ ജയം. സ്കോര്‍ 6-3 6-3 6-7 6-4. ഡൊമനിക് തീം ആദ്യമായണ് യുഎസ് ഓപ്പണിന്റെ ക്വര്‍ട്ടറില്‍ കടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പ് കെവിന്‍ ആന്‍ഡേഴ്സണെയാണ് തീം പരാജയപ്പടുത്തിയത്. സ്കോര്‍ 7-5 6-2 7-6

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more