1 GBP = 103.69

വ്യാജ രേഖ ചമയ്ക്കൽ: സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ

വ്യാജ രേഖ ചമയ്ക്കൽ: സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ

കൊച്ചി: വ്യാജരേഖയുണ്ടാക്കി അവധി ആനൂകുല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് മുൻ മേധാവി ടി.പി.സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സടക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ നിലവിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ഇക്കാര്യങ്ങളെല്ലാം സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് പിന്നീട് പരിഗണിക്കും.

നേരത്തെ ഈ വിഷയത്തിൽ സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ അറിഞ്ഞുകൊണ്ട് വ്യാജരേഖയുണ്ടാക്കിയതിനും സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനുമാണ് കേസ്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട സെൻകുമാർ 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31വരെ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഈ സമയത്ത് അർദ്ധവേതന അവധിയെടുക്കുന്നതിന് സെൻകുമാർ നൽകിയ ഒമ്പത് അപേക്ഷകൾ സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് അർദ്ധവേതന അവധി പരിവർത്തിത അവധിയായി (കമ്മ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 6ന് അദ്ദേഹം സർക്കാരിന് കത്തു നൽകി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഡോ. വി.കെ. അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്ക​റ്റുകളും ഫി​റ്റ്നസ് സർട്ടിഫിക്ക​റ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു സുകോർണോയുടെ പരാതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more