1 GBP = 103.12

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സീനിയർ ഡോക്ടർമാരും; പണിമുടക്കിനായി വോട്ടെടുപ്പ് ആരംഭിച്ചു

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സീനിയർ ഡോക്ടർമാരും; പണിമുടക്കിനായി വോട്ടെടുപ്പ് ആരംഭിച്ചു

ലണ്ടൻ: ആരോഗ്യ സേവനത്തിലെ ശമ്പളത്തെച്ചൊല്ലി തുടരുന്ന തർക്കത്തിൽ സമരം ചെയ്യണമോയെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ സീനിയർ ഡോക്ടർമാരും വോട്ടെടുപ്പ് ആരംഭിക്കുന്നു.

തർക്കം പരിഹരിക്കാൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും അത് തടസ്സപ്പെട്ടതായി ബിഎംഎ (ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ) കൺസൾട്ടന്റ് കമ്മിറ്റി അധ്യക്ഷനായ ഡോ. വിശാൽ ശർമ പറഞ്ഞു. കൺസൾട്ടന്റുകളെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോൾ, 2008/09 മുതൽ അവരുടെ ടെക്ക് ഹോം വേതനം 35% കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി, കൺസൾട്ടന്റുകൾ ഇപ്പോൾ വർഷത്തിൽ നാല് മാസം സൗജന്യമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ ഫലവത്താകാത്തതിനാലാണ് സമരത്തിലേക്ക് കടക്കണമെന്ന് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാരാന്ത്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഒരു പേയ്‌മെന്റ് ഓഫർ പ്രതീക്ഷിച്ചിരുന്ന സീനിയർ ഡോക്ടർമാർക്ക് അത് ലഭിക്കാതെ വന്നതോടെയാണ് യൂണിയൻ ബാലറ്റുമായി മുന്നോട്ട് പോകുന്നത്.
തിങ്കളാഴ്ച മുതൽ ജൂൺ 27 വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ട് ചെയ്യാൻ ബിഎംഎ അംഗങ്ങളോട് അസോസിയേഷൻ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more