1 GBP = 103.81
breaking news

അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളിൽ ആത്മഹത്യാ ശ്രമങ്ങൾ പെരുകുന്നു; 20 മാസത്തിനിടക്ക് 647 ആത്മഹത്യാ ശ്രമങ്ങൾ

അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളിൽ ആത്മഹത്യാ ശ്രമങ്ങൾ പെരുകുന്നു; 20 മാസത്തിനിടക്ക് 647 ആത്മഹത്യാ ശ്രമങ്ങൾ

ലണ്ടൻ: യുകെയിലെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന തടങ്കൽ കേന്ദ്രങ്ങളിൽ ആത്മഹത്യാ ശ്രമങ്ങൾ പെരുകുന്നതായി റിപ്പോർട്ടുകൾ. 2016 ജനുവരിക്കും 2017 ആഗസ്റ്റിനുമിടയാൽ 647 പേർ ആത്മഹത്യാ ശ്രമങ്ങളെ തുടർന്ന് ചികിത്സ തേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഹീത്രു വിമാനത്താവളത്തിന് സമീപമുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഡിറ്റൻഷൻ സെന്ററായ ഹാർമോൻഡ്‌സ്വർത്ത് ഡിറ്റൻഷൻ സെന്ററിലാണ് ഈ കാലയളവിനുള്ളിൽ ഏറ്റവുമധികം ആത്മഹത്യാ ശ്രമങ്ങൾ നടന്നിട്ടുള്ളത്. 150 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം പ്രത്യേക നിരീക്ഷണത്തിന് വിധേയരായവരുടെ എണ്ണം വർധിച്ചതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് യാൽ വുഡ് വനിതാ ഇമ്മിഗ്രേഷൻ റിമൂവൽ സെന്ററിലെ 120 ഓളം വനിതകൾ അനാവശ്യമായ തടങ്കൽ വയ്ക്കലിനും പീഡനങ്ങൾക്കുമെതിരെ ദിവസങ്ങളോളം പട്ടിണി സമരം നടത്തിയത്. കൊടിയ പീഡനങ്ങളാണ് ഡിറ്റൻഷൻ സെന്ററുകളിൽ പലരും നേരിടേണ്ടി വരുന്നതെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more