1 GBP = 103.14

മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന ധ്യാനം ശനിയാഴ്ച

മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന ധ്യാനം ശനിയാഴ്ച

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ശനിയാഴ്ച നടക്കും.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ആണ് ധ്യാനം നടക്കുക.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രായമനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടക്കുന്ന ധ്യാനത്തിന് സെഹിയോന്‍ യൂത്ത് ടീം നേതൃത്വം നല്‍കും.വൈകുന്നേരം അഞ്ചിന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും. സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും, ഇടവക ട്രസ്റ്റിമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.പരിശുദ്ധാത്മ ചൈതന്യം തുളുമ്പുന്ന തിരുവചന ശുശ്രൂഷകളിലൂടെയും ബൈബിള്‍ ക്ലാസ്സുകളിലൂടെയും കുഞ്ഞുമക്കളെ ഒരുക്കുന്ന ധ്യാന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം:

St.Hildas Church

66 Kenworthy Lane,

Northenden,

Manchester

M22 4EF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more