1 GBP = 103.12

സെഹിയോന്‍ യുകെ ടീം നയിക്കുന്ന നോര്‍ത്ത് ഈസ്‌ററ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ; ഏപ്രില്‍ ഒന്നിന് നോര്‍ത്ത് ഷീല്‍ഡില്‍

സെഹിയോന്‍ യുകെ ടീം നയിക്കുന്ന നോര്‍ത്ത് ഈസ്‌ററ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ; ഏപ്രില്‍ ഒന്നിന് നോര്‍ത്ത് ഷീല്‍ഡില്‍

മാത്യു ജോസഫ്

ന്യൂ കാസില്‍: നോര്‍ത്ത് ഈസ്‌ററ് സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കുന്ന ഏക ദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 1 ശനിയാഴ്ച രാവിലെ 9 മുതല്‍ നോര്‍ത്ത് ഷീല്‍ഡ്സ് സെ. കുത്ബര്‍ട്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ജപമാലയോടെ തുടങ്ങുന്ന വചന ശുശ്രൂക്ഷയില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കും. ഈസ്റ്ററിനു ഒരുക്കമായുള്ള ഈ കണ്‍വന്‍ഷനില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ശുശ്രൂക്ഷകള്‍ക്ക് മുന്നോടിയായി നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനകളിലും നൈറ്റ് വിജിലിലും പങ്കെടുത്തു ഒരുങ്ങണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

പരിശുദ്ധാല്മ ചൈതന്യം തുളുമ്പുന്ന തിരു വചന ശുശ്രൂക്ഷകളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കണ്‍വന്‍ഷന്റെ വേദി : സെ. കുത്ബര്‍ട്‌സ് ചര്‍ച്ച്, നോര്‍ത്ത് ഷീല്‍ഡ്സ് : NE29 0JB

DATE & TIME – April- 1- Saturday- 9.30 am to 4.00pm

നോര്‍ത്ത് ഈസ്‌ററ് സീറോ മലബാര്‍ കമ്മ്യുണിറ്റിക്ക് വേണ്ടി – ഫാ. സജി തോട്ടത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : സോജന്‍ : 07846911218 , സുനില്‍ : 07846003328, സോണി :07493612040, വര്‍ഗീസ് :07940359673

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more