1 GBP = 103.89

ആത്മാഭിഷേക ശുശ്രൂഷയ്ക്കൊരുങ്ങി വീണ്ടും മാര്‍. സ്രാമ്പിക്കല്‍, പ്രേഷിത ദൌത്യവുമായി ബ്രദര്‍ റെജി കൊട്ടാരം.രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 11ന്….

ആത്മാഭിഷേക ശുശ്രൂഷയ്ക്കൊരുങ്ങി വീണ്ടും മാര്‍. സ്രാമ്പിക്കല്‍, പ്രേഷിത ദൌത്യവുമായി ബ്രദര്‍ റെജി കൊട്ടാരം.രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 11ന്….

ബാബു ജോസഫ്

ബര്‍മിംങ്ഹാം: റവ.ഫാ സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് .മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും കണ്‍വെന്‍ഷനില്‍ എത്തിച്ചേരും.

ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. യൂറോപ്പില്‍ നിരവധി ഇവാന്‍ജലൈസേഷന്‍ മിനിസ്റ്റ്രികള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കണ്‍വെന്‍ഷനായി എത്തും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും ഈ കണ്‍വെന്‍ഷനില്‍ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന വ്യത്യസ്തമാര്‍ന്ന ജീവിതസാക്ഷ്യങ്ങള്‍ തെളിവാകുന്നു. സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിദ്ധ്യം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് യഥാര്‍ത്ഥത്തില്‍ ആത്മീയആവേശമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കായുള്ളശുശ്രൂഷകളില്‍പോലും പങ്കുചേരുന്ന പിതാവിന്റെ വാക്കുകള്‍ നവസുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും മാനസാന്തരവും പകര്‍ന്നു നല്‍കിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷത കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ 9 ന് വ്യാഴാഴ്ച ബര്‍മിംങ്ഹാമില്‍ നടക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് രണ്ടാംശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700

വിവിധ പ്രദേശങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി : 07737935424

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more