1 GBP = 103.12

ടീനേജുകാർക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക കൺവെൻഷൻ ഏപ്രിൽ 2 ന്.

ടീനേജുകാർക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക കൺവെൻഷൻ ഏപ്രിൽ 2 ന്.

ബാബു ജോസഫ്

ബർമിങ്ഹാം: റവ. ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നാളിതുവരെ നടത്തപ്പെട്ട സ്‌കൂൾ ഓഫ്‌ ഇവാൻജലൈസേഷനിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാർക്കും അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം “ഇഗ്നൈറ്റ് “ഏപ്രിൽ 2 ന് ബർമിങ്ഹാമിൽ നടക്കും. സെഹിയോൻ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും

മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ,ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ക്ക്‌ പരസ്പരം പരിചയപ്പെടാന്‍,പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും .

ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഏപ്രിൽ 2ന് ബർമിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.

സമയം: ‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ്സ്

ST. CUTHBERT’ S CHURCH

CASTLE VALE

BIRMINGHAM

B35 7 PC

കൂടുതൽ വിവരങ്ങൾക്ക്

ജെസ്സി ബിജു 07747586844

തോമസ് 07877508926

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more