1 GBP = 103.12

സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27 ന് . റവ. ഷൈജു നടുവത്താനിയിൽ നയിക്കും

സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27 ന് . റവ. ഷൈജു നടുവത്താനിയിൽ നയിക്കും

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ  പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ  സെഹിയോൻ  മിനിസ്ട്രിയുടെ  നേതൃത്വത്തിൽ  യുവതീ യുവാക്കൾക്കായി  ഏകദിന   ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച  ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു   . സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും .

ലോകത്തിലെ ഏത്  രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക്‌  ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് . 

.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://www.sehionuk.org/register/ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ;ബ്ലയർ ബിനു +44 7712 246110.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more