ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിത ദൌത്യവുമായി യുകെയില്‍ എത്തുന്നു.
ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മെയ് 10,11,12 തീയതികളിലായി ഒരുക്കുന്ന ‘ന്യൂ ലൈഫ് ഇന്‍ ക്രൈസ്റ്റ്’ കാത്തലിക് കോണ്‍ഫറന്‍സ് റവ.ഫാ.മഞ്ഞാക്കല്‍ നയിക്കും.
13ന് രണ്ടാം ശനിയാഴ്ച കണ്വെന്ഷന് ഫാ.സോജി ഓലിക്കലിനൊപ്പം ഫാ. മഞ്ഞാക്കലും ചേര്‍ന്നു നയിക്കും.
ബര്‍മിംങ്ഹാം ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ 10,11,12 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് ന്യൂ ലൈഫ് ഇന്‍ ക്രൈസ്റ്റ് കാത്തലിക് കോണ്‍ഫറന്‍സ് നടക്കുക. 13ന് രണ്ടാം ശനിയാഴ്ച കണ്വെന്ഷന് പതിവുപോലെ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയും.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, അന്യഭാഷാ സംസ്കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നു കയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
അഡ്രസ്സ്
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .
കൂടുതല്‍ വിവരങ്ങള്‍ക്ക് .
സണ്ണി ജോസഫ്. 07877290779
പ്രോസ്പര്‍ ഡി ജോമൊ.07728921567
വാര്‍ത്ത: ബാബു ജോസഫ്
click on malayalam character to switch languages