1 GBP = 104.11

ഡോ. സിസ്റ്റര്‍ മേരി ആന്‍ സി. എം. സി ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍

ഡോ. സിസ്റ്റര്‍ മേരി ആന്‍ സി. എം. സി ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടര്‍ ആയി ഡോ. സിസ്റ്റര്‍ മേരി ആന്‍ സി. എം. സി. യെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 160 കുര്‍ബാന സെന്ററുകളിലും വിമന്‍സ് ഫോറത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് ശാക്തീകരിക്കുക എന്ന ദൗത്യമാണ് വിമന്‍സ് ഫോറം ഡയറക്ടര്‍ക്കുള്ളത്. യൂണിറ്റ് ഭാരവാഹികളില്‍ നിന്ന് രൂപതയിലെ എട്ട് റീജണുകള്‍ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും.

പാലായില്‍ മാതവത്ത് റ്റോം രാജമ്മ ദമ്പതികളുടെ മകളായി 1973 ല്‍ ജനിച്ച മേരി ആന്‍ 1993 ല്‍ ബി.എസ്.സി. ഫിസിക്‌സില്‍ എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് മൂന്നാം റാങ്കോടെ പാസായി. 1995 ല്‍ എം.എസ്.സി ഫിസിക്‌സ് അതേ യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ പാസായി. 1996 ല്‍ ബി.എഡ് പാസായ ശേഷം സി.എം.സി പ്രൊവിന്‍സില്‍ പാലാ അര്‍ത്ഥിനിയായി ചേരുകയും 2000 ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ എം. ഫില്‍ കരസ്ഥമാക്കി. 2002 മുതല്‍ 2009 വരെ പാലാ സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയായി സേവനം അനുഷ്ടിച്ചു. 2009 മുതല്‍ 2016 വരെ ബെല്‍ജിയത്തിലെ ലുവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സി. മേരി ആന്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഉന്നതമായ നിലയില്‍ കരസ്ഥമാക്കിയ ശേഷം 2017 ഫെബ്രുവരി 2 മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more