1 GBP = 103.68
breaking news

സെക്രട്ടറിയേറ്റിലെ തീ: ‘കാരണം ഷോര്‍ട് സര്‍ക്യൂട്ട്’; അട്ടിമറിയില്ലെന്ന് വിദഗ്ധസസമിതിയും

സെക്രട്ടറിയേറ്റിലെ തീ: ‘കാരണം ഷോര്‍ട് സര്‍ക്യൂട്ട്’; അട്ടിമറിയില്ലെന്ന് വിദഗ്ധസസമിതിയും

സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് വിദഗ്ധ സമിതിയും. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. പ്രധാന ഫയലുകള്‍ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടിലാണ്. ഡോ. കൗശികന്‍ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് തീപിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more