1 GBP = 103.61
breaking news

ഡാമിയൻ സ്റ്റെയിൻ ..അസാധ്യങ്ങളെ സാധ്യമാക്കുന്ന കാലഘട്ടത്തിന്റെ ദൈവികോപകരണം നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ.സെപ്റ്റംബർ 8. വചനം മാംസമാകാൻ ജീവിതമേകിയ മരിയാംബികയുടെ മാധ്യസ്ഥതയിൽ വിടുതലും സൗഖ്യവുമേകാൻ വീണ്ടും ബഥേൽ…

ഡാമിയൻ സ്റ്റെയിൻ ..അസാധ്യങ്ങളെ സാധ്യമാക്കുന്ന കാലഘട്ടത്തിന്റെ  ദൈവികോപകരണം  നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ.സെപ്റ്റംബർ 8. വചനം മാംസമാകാൻ ജീവിതമേകിയ മരിയാംബികയുടെ മാധ്യസ്ഥതയിൽ വിടുതലും സൗഖ്യവുമേകാൻ വീണ്ടും ബഥേൽ…

ബർമിംങ്‌ഹാം: ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക് രോഗശാന്തി,വിടുതൽ ശുശ്രൂഷകൻ ബ്രദർ ഡാമിയൻ സ്റ്റെയിൻ നാളെ ബർമിംഗ്ഹാമിൽ ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ശുശ്രൂഷ നയിക്കും.
അത്യത്ഭുതകരമായ രോഗശാന്തിക്കും വിടുതലുകൾക്കും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങൾക്കുമാണ് നാളിതുവരെ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ ബഥേൽ സാക്ഷ്യംവഹിച്ചിട്ടുള്ളത്.
ആഗോള പ്രശസ്തമായ “കോർ ഏറ്റ് ലുമെൻ ക്രിസ്റ്റി ” എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ “ഇന്ന് വിതച്ചാൽ ഇന്ന് വിളവ് ” എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയുടെ പിറന്നാൾദിനം അമ്മയുടെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബവും ഒരുങ്ങിക്കഴിഞ്ഞു. .ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും.

ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ ‌ കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്‌ ചെയ്യുക.

മാതാവിന്റെ പിറവിത്തിരുന്നാളിനൊപ്പമായി നടക്കുന്ന ഇത്തവണത്തെ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി എന്നിവരും പങ്കെടുക്കും.
മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും . കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് നാളെ ‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം . ( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം ‭07859 890267‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more