1 GBP = 103.69

യേശുനാമത്തിന്റെ ശക്തിയിൽ അനുഗ്രഹം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ ആശീർവാദവുമായി മാർ . ജോസഫ് സ്രാമ്പിക്കൽ . ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , മിഷേൽ മോറൻ എന്നിവരും വചന വേദിയിൽ . കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ

യേശുനാമത്തിന്റെ ശക്തിയിൽ അനുഗ്രഹം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ ആശീർവാദവുമായി മാർ . ജോസഫ് സ്രാമ്പിക്കൽ . ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , മിഷേൽ മോറൻ എന്നിവരും വചന വേദിയിൽ . കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ

ബാബു ജോസഫ്

ബർമിംങ്‌ഹാം: ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ അനുഗ്രഹവർഷത്തിനായി ബർമിങ്ഹാം ബെഥേൽ സെന്റെറിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വവും പ്രമുഖ വചന പ്രഘോഷകനുമായ റവ. ഫാ ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. അനുഗ്രഹ സന്ദേശവും ആശീർവ്വാദവുമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ പങ്കെടുക്കും.

സെഹിയോൻ ശുശ്രൂഷകളുടെ ഭാഗമായി പാകിസ്ഥാനിലടക്കം നിരവധി രാജ്യങ്ങളിൽ ദൈവമഹത്വം പ്രഘോഷിച്ചിട്ടുള്ള പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്ററ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറാൻ എന്നിവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ശുശ്രൂഷകളിൽ പങ്കുചേരും.

റവ ഫാ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി ലോക സുവിശേഷവത്ക്കരണത്തിന് നൂതന ഭാവവുമായി 2009 ൽ, സെഹിയോൻ യുകെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകം പേർ പങ്കെടുത്തുവരുന്നു..

അത്യത്ഭുതകരങ്ങളായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് .. നവംബറിന്റെ പരിശുദ്ധിയിൽ സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി
യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ്.

മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, ഹിന്ദിയിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ, എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ “കാലെബ് “ബർമിങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ്.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും;
ജോൺസൻ .07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬.

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് 07588 809478.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more