1 GBP = 103.68
breaking news

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ . നിത്യ രക്ഷ യേശുവിലെന്ന് പ്രഘോഷിച്ചുകൊണ്ട് ഫാ. നടുവത്താനിയിലും സെഹിയോനും.

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ . നിത്യ രക്ഷ യേശുവിലെന്ന്   പ്രഘോഷിച്ചുകൊണ്ട് ഫാ. നടുവത്താനിയിലും സെഹിയോനും.

ബാബു ജോസഫ്

ലോകത്ത് നവ സുവിശേഷവത്ക്കരണത്തിന് നൂതന മാർഗ്ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ്നാ മഹാമാരിയുടെ പശ്ചാത്തലത്തിൽ നാളെ ഓൺലൈനിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷയിൽ ഫാ. നടുവത്താനിക്ക് പുറമേ നോർത്താംപ്ടൺ രൂപതയിൽനിന്നും ഡീക്കൻ ബ്രിൻ ഡെൻസിയർ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ.ആന്റണി കുരിയച്ചിറ എന്നിവരും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഫെബ്രുവരി 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more