1 GBP = 103.14

അവധിക്കാലത്തിന്റെ സ്വര്‍ഗീയ ആരവങ്ങളുമായി ആഗസ്‌ററ് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍…

അവധിക്കാലത്തിന്റെ സ്വര്‍ഗീയ ആരവങ്ങളുമായി ആഗസ്‌ററ് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍…

 ജോസ് കുര്യാക്കോസ്

2009 ല്‍ തുടക്കം കുറിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ യുകെയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആത്മീയ ഉണര്‍വ്വിനും വളര്‍ച്ചക്കും അതിശക്തമായ സ്‌ത്രോതസ്സായി ഉയര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങളായി കണ്‍വന്‍ഷനില്‍ മുടങ്ങാതെ സംബന്ധിക്കുന്നവരും കണ്‍വന്‍ഷന് വേണ്ടി ആനുവല്‍ ലീവ് എടുക്കുന്നവരും ഈ ദൈവീക ശുശ്രൂഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു.

കുട്ടികളുടെയും യുവതലമുറയുടെയും വിശ്വാസ വളര്‍ച്ചക്കും വിശുദ്ധ ജീവിതത്തിനും ഈ ശുശ്രൂഷ അനുഗ്രഹമായി നിലകൊള്ളുന്നു എന്നതാണ് പരിശുദ്ധാത്മാവ് നല്‍കിയ ഈ ശുശ്രൂഷയുടെ പ്രത്യേകത. 2016 ല്‍ നാല് യുവാക്കള്‍ ദൈവശുശ്രൂഷയ്ക്കായി gap year എടുത്തുവെങ്കില്‍ ഈ വര്ഷം സെപ്റ്റംബര്‍ മുതല്‍ 8 ല്‍ അധികം യുവതിയുവാക്കള്‍ ഒരു വര്‍ഷം യേശുവിനും അവിടുത്തെ സുവിശേഷത്തിനുമായി സമര്‍പ്പിക്കുകയാണ്. വിശ്വാസം അന്യമാകുന്ന യൂറോപ്പിന് ഇപ്രകാരമുള്ള അഭിഷേക ശുശ്രൂഷകള്‍ അനിവാര്യമാണെന്ന് ഇംഗ്ലീഷ് വൈദികരും മറ്റ് ഭാഷക്കാരും എടുത്തു പറയുന്നു.

ഓഗസ്റ്റ് മാസ കണ്‍വന്‍ഷന്‍ അവധിക്കാല കണ്‍വന്‍ഷനാണ്. ഇത് വരെ ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത അനേകം കുടുംബങ്ങള്‍ക്ക് ആത്മീയ വിശ്വാസ തീര്‍ത്ഥാടനം പോലെ കടന്നു വരുവാന്‍ ഓഗസ്റ്റ് മാസം വഴിയൊരുക്കുന്നു. അവധിക്കാലത്തിന്റെ വിനോദങ്ങളോടൊപ്പം കുടുംബങ്ങളിലും ദാമ്പത്യങ്ങളിലും യഥാര്‍ത്ഥ മായ സന്തോഷവും സമാധാനവും പകര്‍ന്നു നല്‍കുന്ന യേശുക്രിസ്തുവിന്റെ അത്ഭുതകരമായ സൗഖ്യങ്ങളും ആത്മീയ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

എത്യോപ്യയില്‍ നിന്നുള്ള ഉറച്ച കത്തോലിക്കാ വിശ്വാസി Tirn Niger സാക്ഷ്യപ്പെടുത്തുന്നു ‘ഇത്രയും അനുഗ്രഹദായകമായ ശുശ്രൂഷയെ കുറിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി. എന്റെ ഇടവകയില്‍ എന്റെ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള നാലോ അഞ്ചോ കുട്ടികളെ കാണുമ്പോള്‍, സമപ്രായത്തിലുള്ള നൂറും ഇരുനൂറും കുട്ടികളോടൊത്ത് ആത്മീയ വിരുന്ന് അനുഭവിക്കുന്ന എന്റെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.’

തത്സമയ സംവാദങ്ങളും സ്‌കിറ്റുകളും ഒരുക്കി ഓഗസ്റ്റ് മാസത്തെ അനുഭവഭേദ്യമാക്കുവാന്‍ Teens For kingdom ശുശ്രൂഷകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷക്കാര്‍ക്കായി ഒരുക്കുന്ന ‘Transform’ ശുശ്രൂഷ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അയല്‍പക്കക്കാര്‍ക്കും വലിയ അനുഭവസൗഖ്യങ്ങള്‍ക്ക് കാരണമായി മാറും.

അതിശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി സെഹിയോന്‍ ടീം കണ്‍വന്‍ഷന് വേണ്ടി തയ്യാറെയ്ക്കുവാന്‍ രാവും പകലും ആസ്റ്റണ്‍ ദിവ്യകാരുണ്യയാലയത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നു. കഴിഞ്ഞ 6 മാസമായി അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ നിന്നും വന്ന സിസ്റ്റര്‍. ഡോണ, സിസ്റ്റര്‍ ജെസ്മി എന്നിവരുടെ ആത്മീയ കൗണ്‍സലിംഗ് ശുശ്രൂഷകള്‍ നൂറു കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാരണമായി. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിസ്റ്റര്‍. മീന: 07957342742

ഇംഗ്ലണ്ടിലെ ഔദ്യോഗിക സംഘത്തില്‍ അംഗമായ റവ. ഫാ. ആഞ്ചലസ് ഹോളിന്റെ സാന്നിധ്യം ശുശ്രൂഷകര്‍ക്ക് കരുത്തായി മാറും. ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വിശുദ്ധ കുര്‍ബനാനയുടെ പ്രാധാന്യത്തിന് അടിവരയിടുമ്പോള്‍ ശക്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും .

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുവാന്‍ ബന്ധപ്പെടുക:

ബിജു: 0779810900, 07878149670

കുഞ്ഞുങ്ങളോടൊത്ത് കൂട്ടുകാരോടൊത്ത് പ്രിയപ്പെട്ടവരോടൊപ്പം പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരിക. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി കൊണ്ടു വരിക. സ്പിരിച്വല്‍ കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ നിങ്ങളുടെ പേരുകള്‍ കൊടുക്കുക. വിശുദ്ധ കുമ്പസാരത്തിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വരിക. രാവിലെ 8 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയുമായി 4 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും. നാല് മണിക്ക് ശേഷം ആവശ്യക്കാര്‍ക്കായി പ്രത്യേക കൈവയ്പ്പ് ശുശ്രൂഷ ഉണ്ടായിരിക്കും.

വിലാസം: Bethel Convention Centre, West Bromwich, B70 7JW

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more