1 GBP = 104.17

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ..ബഥേലില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ.ഫാ.സോജി ഓലിക്കലിനൊപ്പം മാര്‍. സ്രാമ്പിക്കലും റെജി കൊട്ടാരവും….

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ..ബഥേലില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ.ഫാ.സോജി ഓലിക്കലിനൊപ്പം മാര്‍. സ്രാമ്പിക്കലും റെജി കൊട്ടാരവും….

ബര്‍മിങ്ഹാം : പന്തക്കുസ്താ വാരത്തിലെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേല്‍ ഒരുങ്ങി .
ആയിരങ്ങളുടെ പ്രാര്‍ത്ഥനയാല്‍ നയിക്കപ്പെടുന്ന കണ്‍വെന്‍ഷന്‍ നാളെ രാവിലെ 8 ന് ആരംഭിക്കുമ്പോള്‍ , റവ.ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ , പ്രശസ്ത വചനപ്രഘോഷകനും കാലഘട്ടത്തിന്റെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചു കൊണ്ടിരിക്കുന്ന വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും .
കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം:


അത്ഭുതങ്ങളും ,അടയാളങ്ങളും , ശക്തമായ വിടുതലും രോഗശാന്തിയും മനഃപരിവര്‍ത്തനവുമായി ഈ ദൈവിക ശുശ്രൂഷയില്‍ സംഭവിക്കുമ്പോള്‍ , അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവ ആശ്വാസമാകുമ്പോള്‍ , അത് യൂറോപ്യന്‍ നവസുവിശേഷവത്ക്കരണപാതയില്‍ മുന്നോട്ടുള്ള ചുവടുവയ്പ്പിന് സഹായകമായിത്തീരുന്നു .

അഞ്ചു വയസു മുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക ‘ ടീന്‍ റിവൈവല്‍ കണ്‍വെന്‍ഷന്‍ ‘ ഇത്തവണ ടീനേജുകാര്‍ക്കായി നടക്കുന്നു. കുട്ടികള്‍ക്കായി കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായി കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യുന്നു.

രാവിലെ മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . ഏതൊരാള്‍ക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍ , മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ , ബുക്കുകള്‍ , പ്രാര്‍ത്ഥനാ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ ‘എല്‍ഷദായ് ‘ സെന്റര്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്നതാണ് .
അഭിഷേക നിറവിനാല്‍ വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മ്മിംഗ്ഹാം

B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി: 07878149670

അനീഷ്: 07760254700

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:

ടോമി ചെമ്പോട്ടിക്കല്‍: 07737935424

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more