ബര്‍മിംങ്ഹാം: ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും മാനസാന്തരവും പകര്‍ന്നു നല്കുന്ന , റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാംശനിയാഴ്ച ബൈബിള്‍ കണ്വെന്ഷന് നാളെ ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.
കണ്‍വെന്‍ഷനായി ബഥേല്‍ ഒരുങ്ങുന്നു..
അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ബിഷപ്പ് .മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും കണ്‍വന്‍ഷനില്‍ എത്തിച്ചേരും.
ആത്മാഭിഷേക ശുശ്രൂഷകളിലൂടെ, പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകന് ബ്രദര്‍ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പങ്കെടുക്കും. യൂറോപ്പില്‍ നിരവധി ഇവാന്‍ജലൈസേഷന്‍ മിനിസ്റ്റ്രികള്ക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കണ്‍വെന്‍ഷനായി എത്തും.
പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോ തവണയും പങ്കുവയ്ക്കപ്പെടുന്ന വ്യത്യസ്തമാര്‍ന്ന ജീവിതസാക്ഷ്യങ്ങള്‍ തെളിവാകുന്നു.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്കാന് സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്വന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്വന്ഷന് സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്വന്ഷന് വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ഇന്നലെ ബര്‍മിംങ്ഹാമില്‍ നടന്നു.
കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .
B707JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
വിവിധ പ്രദേശങ്ങളില്‍നിന്നും കണ്വെന്ഷന് സെന്ററിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി 07737935424
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ നാലാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി എഞ്ചിനീറിംഗ്, ഐ ടി മേഖലകളുമായി ബന്ധപ്പെട്ട് /
കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ യുക്മ ചാരിറ്റിയു ഫൗണ്ടേഷനും (UCF) സി കെസി കവൻട്രിയും ചേർന്ന് സമാഹരിച്ച തുക ഗോപിനാഥ് മുതുകാട് കൈമാറി…../
click on malayalam character to switch languages