1 GBP = 103.96

ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ഓൺലൈനിൽ. തിരുഹൃദയത്തിന്റെ തിരുവചനവുമായി ബിഷപ്പ്. മാർ.സ്രാമ്പിക്കലും , ഫാ. ഷൈജു നടുവത്താനിയും

ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ഓൺലൈനിൽ. തിരുഹൃദയത്തിന്റെ തിരുവചനവുമായി ബിഷപ്പ്. മാർ.സ്രാമ്പിക്കലും , ഫാ. ഷൈജു നടുവത്താനിയും

ബാബു ജോസഫ്

വിശ്വാസ ജീവിതത്തിൽ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കുക .

ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവർ
പങ്കെടുക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളം കൺവെൻഷൻ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ഓൺലൈൻ കൺവെൻഷനിലേക്ക്‌ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more