1 GBP = 103.12

രണ്ടാം ശനിയാഴ്ച്ച കൺവെഷൻ നാളെ; ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും ലങ്കാസ്റ്റർ ബിഷപ്പ് മൈക്കിൾ ഗ്രിഗറിയും ശുശ്രൂഷകൾ നയിക്കും….വചനാഭിഷേകവുമായി ജോസ് കുര്യാക്കോസും……

രണ്ടാം ശനിയാഴ്ച്ച കൺവെഷൻ നാളെ; ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും ലങ്കാസ്റ്റർ ബിഷപ്പ് മൈക്കിൾ ഗ്രിഗറിയും ശുശ്രൂഷകൾ നയിക്കും….വചനാഭിഷേകവുമായി ജോസ് കുര്യാക്കോസും……

ബാബു ജോസഫ്
ബർമിങ്‌ഹാം : യേശുനാഥന്റെ തിരുപ്പിറവിയുടെ മഹത് സന്ദേശം വിളിച്ചറിയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി . സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷൻ നാളെ രാവിലെ 8ന് മരിയൻ റാലിയോടെ ആരംഭിക്കും.
യേശുനാഥന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാമോരോരുത്തരുടെയും ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുവാൻ ശക്തമായ വചന സന്ദേശവുമായി ലങ്കാസ്റ്റർ രൂപത ബിഷപ്പ്പ്‌ മൈക്കിൾ ഗ്രിഗറി കാംബെൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇത്തവണ സോജിയച്ചനോടൊപ്പം വിവിധ ശുശ്രൂഷകൾ നയിക്കും.
മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയുടെയും യൂറോപ്പിന്റെയും ആത്മീയ ഉയിർത്തെഴുന്നേൽപ്പിന് ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്തുണയാൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമാകുന്ന, വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഓരോ തവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. ശക്തമായ വിടുതലുകളും അതുവഴി അനേകർക്ക്‌ ജീവിത നവീകരണവും പകർന്നുകൊണ്ടിരിക്കുന്ന ഈ കൺവെൻഷനിൽ ഏതൊരാൾക്കും കുമ്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും സൗകര്യമുണ്ടായിരിക്കും.വിവിധ ഭാഷകളിലുള്ള കുമ്പസാരത്തിന് കൺവെൻഷനിൽ മുഴുവൻ സമയവും സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷൻ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ആത്മീയ നേതൃത്വങ്ങളായ ഫാ.സോജി ഓലിക്കൽ,ഫാ.ഷൈജു നടുവത്താനി,സിസ്റ്റർ.ഡോ.മീന എന്നിവരും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more