1 GBP = 103.96

കരുണാവർഷ സമാപനം..കരുണ്യവർഷവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 12ന്…

കരുണാവർഷ സമാപനം..കരുണ്യവർഷവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 12ന്…

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം സമാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ അശരണര്‍ക്കും ആലംബഹീനര്‍ക്കും നേരെ സഹായഹസ്തവുമായി റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 12 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.
ബര്‍മിംങ്ഹാം അതിരൂപതാ സഹായ മെത്രാനും പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും ജയിലുകളില്‍ തടവില്‍കഴിയുന്നവരുടെ നവീകരണരംഗത്ത് കഴിഞ്ഞ 35 വര്‍ഷത്തിലേറെക്കാലമായി പ്രവര്‍ത്തിക്കുന്നതുമായ ബിഷപ്പ്. റോബര്‍ട്ട് ബയേണ്‍,വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അംഗപരിമിതന്‍ എന്ന കുറവ് ക്രിസ്തുവില്‍ നിറവായി മാറ്റിക്കൊണ്ട് വൈദികവൃത്തിയിലൂടെ തന്റെ അത്ഭുത ജീവിതാനുഭവസാക്ഷ്യവുമായി അനേകരെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഫാ.മൈക്കിള്‍ ഗാംബെല്‍, പ്രമുഖ സുവിശേഷപ്രവര്‍ത്തക മരിയ ഹീത്ത് എന്നിവര്‍ ഇത്തവണ ഫാ.സോജി ഓലിക്കലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും.
കത്തോലിക്കാ നവസുവിശേഷവത്കരണരംഗത്ത് യുവജനങ്ങളുടെ മാര്‍ഗദീപമായി തെളിഞ്ഞുനില്‍ക്കുന്ന ‘കിങ്ഡം റവലേറ്റര്‍ മാഗസിന്‍ ‘ടീമിന്റെ നേതൃത്വത്തില്‍ യു കെ യിലെ സന്യാസസമൂഹങ്ങളുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘FEED THE HUNGRY ‘ എന്ന പേരില്‍ ആഹാരവസ്തുവകകള്‍( അരി,പാസ്ത, ടിന്‍ഫുഡ്ഡുകള്‍, ചായപ്പൊടി,കാപ്പിപ്പൊടി തുടങ്ങി ഉപയോഗയോഗ്യമായ ഏതുതരം ഭക്ഷണപദാര്‍ത്ഥങ്ങളും) നേരിട്ടോ പണമായോ സ്വീകരിച്ചുകൊണ്ടുള്ള കഷ്ടതയനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാകുന്ന കാരുണ്യപ്രവര്‍ത്തനം ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നവംബര്‍മാസ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.പതിവുപോലെ രാവിലെ 8ന് പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന മരിയന്‍ റാലിയോടെ കണ്‍വെന്‍ഷനു തുടക്കമാകും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക കണ്‍വന്‍ഷന്‍തന്നെ നടക്കും.
‘FEED THE HUNGRY’ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ സെഹിയോന്‍ ടീമംഗങ്ങള്‍ ഏറ്റുവാങ്ങുന്നതാണ്.
ജീവിത നവീകരണവും രോഗശാന്തിയും, ഏവര്‍ക്കും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംങിനും സൌകര്യമൊരുക്കുക വഴി വിടുതലുകളും സാദ്ധ്യമാകുന്ന,
യൂറോപ്യന്‍ നവസുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ 12 ന് നടക്കുന്ന രണ്ടാംശനിയാഴ്ച യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു…
അഡ്രസ്സ്.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ്.07760254700
ഷാജി. 07878149670.
വിവിധ സ്ഥലങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:
ടോമി: 07737935424

Post Your Comments Here ( Click here for malayalam )

Press Esc to close
show more