ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നവവത്സരത്തിലെ ആദ്യ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ സാല്‍ഫോഡ് രൂപത ബിഷപ്പും വചനപ്രഘോഷകനുമായ ജോണ്‍ അര്‍നോള്‍ഡ്, പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന, പ്രമുഖ സുവിശേഷപ്രവര്‍ത്തകനും,വിടുതല്‍ ശുശ്രൂഷകനുമായ ഡോ.ജോണ്‍ ദാസ് എന്നിവരും പങ്കെടുക്കും.
ഫാ. സോജി ഓലിക്കലിനൊപ്പം യുകെയില്‍ പത്തു ദിവസത്തെ പന്തക്കുസ്താനുഭവ ധ്യാനത്തിലൂടെയും ,മറ്റ് ശുശ്രൂഷകളിലൂടെയും, പരിശുദ്ധാത്മശക്തിയെ പരീക്ഷിക്കുവാന്‍ ഒരുങ്ങിയ അവിശ്വാസികളെയടക്കം ആഴമാര്‍ന്ന പശ്ചാത്താപത്തിലൂടെ മാനസാന്തരത്തിലേക്ക് നയിച്ച, സമര്‍പ്പിതരാകാതെയും സഭയില്‍ എങ്ങനെ വിശുദ്ധരാകാമെന്ന് പ്രഘോഷിക്കുന്ന, ഡോ. ജോണിലൂടെ ദൈവത്തെയറിഞ്ഞ നിരവധിയാളുകള്‍ ഇന്ന് യുകെയില്‍ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് വിവിധ മിനിസ്റ്റ്രികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനേകര്‍ അവര്‍ ആയിരിക്കുന്ന മേഖലകളില്‍ ശക്തമായ വിശ്വാസജീവിതം നയിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും മാനസാന്തരവും പകര്‍ന്നുനല്‍കിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷത കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്.
ചില്‍ഡ്രന്‍സ് മിനിസ്റ്റ്രി ടീന്‍സ് ഫോര്‍ കിംങ്ഡം ഒരുക്കുന്ന ബൈബിള്‍ നാടകം ‘ജീസസ് or ബറാബസ്’ ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ അരങ്ങേറും.
കണ്‍വെന്‍ഷനായി കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാംശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
വിവിധ പ്രദേശങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424
click on malayalam character to switch languages