1 GBP =
breaking news

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ.ആത്മാഭിഷേക ശൂശ്രൂഷയുമായി ഫാ .ഷൈജു നടുവത്താനി , ഫാ .സിറില്‍ ഇടമന എന്നിവര്‍ക്കൊപ്പം ബ്രദര്‍ തോമസ് പോളും .

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ.ആത്മാഭിഷേക ശൂശ്രൂഷയുമായി ഫാ .ഷൈജു നടുവത്താനി , ഫാ .സിറില്‍ ഇടമന എന്നിവര്‍ക്കൊപ്പം ബ്രദര്‍ തോമസ് പോളും .

ബാബു ജോസഫ്

ബര്‍മിംങ്ഹാം: റവ .ഫാ .സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വലിയനോമ്പിന്റെ വ്രതാനുഷ്ഠാനങ്ങളുടെ നിറവില്‍ നാളെ പതിവുപോലെ ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് അസി. ഡയറക്ടറുമായ ഫാ .ഷൈജു നടുവത്താനി, പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വാഗ്മിയുമായ ഫാ. സിറില്‍ ഇടമന ,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ ഫാ. നിക്കോളാസ് ക്രോവ് എന്നിവര്‍ക്കൊപ്പം കേരളകത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച കാരിസ്മാറ്റിക് പ്രസ്ഥാനത്തെ മുന്നില്‍നിന്നുനയിച്ച ലോകപ്രശസ്ത വചനപ്രഘോഷകനും നിരവധി സന്യസ്തരുടെയും, വൈദികമേലദ്ധ്യക്ഷന്‍മാരുടെ തന്നെയും ഗുരുസ്ഥാനീയനുമായ ബ്രദര്‍ തോമസ് പോളും ഇത്തവണത്തെ കണ്‍വന്‍ഷന്‍ നയിക്കും.

റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും , രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നു നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇത്തവണ പരിശുദ്ധകുര്‍ബാനയുടെ അത്ഭുതശക്തിയെ നിരന്തരം പ്രഘോഷിക്കുന്ന ബ്രദര്‍ തോമസ് പോള്‍ ദൈവീകാനുഗ്രഹത്തിന്റെ ജീവിക്കുന്ന ഉപകരണമായിത്തീരും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോ തവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന ജീവിതസാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍ തന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷനില്‍ ഇത്തവണയും പ്രത്യേക ‘ കുരിശിന്റെ വഴി ‘ശുശ്രൂഷയും നടക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424

Post Your Comments Here ( Click here for malayalam )

Press Esc to close
show more