1 GBP = 103.12

സൗത്താംപ്ടണിൽ നിര്യാതനായ സെബി ദേവസിക്ക്ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത

സൗത്താംപ്ടണിൽ നിര്യാതനായ സെബി ദേവസിക്ക്ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത

പ്രെസ്റ്റൻ: കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെമരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബിദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. സെബിയുടെ അപ്രതീക്ഷിതവേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളിഷീനയുടെയും മകൻ ഡയന്റെയും ദുഃഖത്തിൽ രൂപതകുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻഅഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെഅനുശോചനസന്ദേശത്തിൽ പറഞ്ഞു.

വാസ്തവത്തിൽ നാം ഇപ്പോൾ ജീവിക്കുന്നത് കഠിനമായയാഥാർത്ഥ്യങ്ങളിലൂടെയാണ്, എന്നാൽ നമ്മുടെകർത്താവും ദൈവവുമായ നസറായനായ യേശുവിൽനമുക്കുള്ള പ്രത്യാശ മുറുകെ പിടിക്കുമ്പോൾയാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നമുക്കാവും. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെബിയുടെആത്മശാന്തിക്കായി രൂപതയിലെ വിശ്വാസികളോടൊപ്പംചേർന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ പിതാവ്അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ പെട്ടകുറുമശേരി മൂഞ്ഞേലി പരേതനായ ദേവസ്സിയുടെയുംആനി ദേവസിയുടെയും മകനാണ് സെബി. കഴിഞ്ഞതിങ്കളാഴ്ചയാണ് സൗത്താംപ്ടൺ ജനറൽഹോസ്പിറ്റലിൽ കോവിഡ്-19 സ്ഥിരീകരിച്ച്ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ് സംഭവിച്ച്മരണമടയുന്നത്. സൗത്താംപ്ടൺ സീറോ മലബാർകമ്യൂണിറ്റിയിലെ അംഗമാണ് സെബിയുടെ കുടുംബം.

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർജോർജ് ആലഞ്ചേരി തന്റെ അനുശോചനസന്ദേശത്തിൽ സെബിയുടെ കുടുംബത്തെദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും പരേതന്റെആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more