1 GBP = 103.85

സൗത്താംപ്റ്റണിലെ സെബി ദേവസ്സി (49) കോവിഡ് ബാധിച്ച് മരണമടഞ്ഞു….

സൗത്താംപ്റ്റണിലെ സെബി ദേവസ്സി (49) കോവിഡ് ബാധിച്ച് മരണമടഞ്ഞു….
സൗത്താംപ്റ്റൺ:- വീണ്ടും കോവിഡ് മരണം, മലയാളി സമൂഹത്തിന് ഞെട്ടലേകി മരണമെന്ന വില്ലൻ വീണ്ടും കടന്നു വന്നിരിക്കുന്നു. ഇന്നലെ രാത്രിയിൽ സൗത്താംപ്റ്റൺ നിവാസിയായ സെബി ദേവസ്സി (49) ആണ് കോവിഡ് ബാധിച്ച് വിടവാങ്ങിയത്. കോവിഡ്  ബാധിച്ച് കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയിലായിരുന്ന സെബിയെ ഇന്നലെ സൗത്താംപ്റ്റൺ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷീനാ ജോസഫ്.12 വയസുകാരൻ ഡിയാൻ ഡേവിഡ് സെബി ഏക മകനാണ്. എറണാകുളം കുറുമശ്ശേരി മൂഞ്ഞേലി പരേതനായ ദേവസിയുടെയും ആനി ദേസിയുടെയും മകനാണ് സെബി. സഹോദരങ്ങൾ ജോഷി ദേവസി (അയർലണ്ട് ), സിജോ ദേവസി (കാനഡ) സെബിയുടെ അമ്മ ആനി ഇപ്പോൾ കാനഡയിൽ സഹോദരൻ്റെ ഒപ്പമാണുള്ളത്.
സെബിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more