1 GBP = 103.12

മാലി ദ്വീപിൽ സീപ്ലെയിൻ കടലിൽ മുങ്ങി; ബ്രിട്ടീഷുകാരുൾപ്പെടുന്ന പന്ത്രണ്ടംഗ സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു; യാത്രക്കാരെ രക്ഷിക്കാതെ പൈലറ്റും സഹപൈലറ്റും നീന്തി രക്ഷപ്പെട്ടു

മാലി ദ്വീപിൽ സീപ്ലെയിൻ കടലിൽ മുങ്ങി; ബ്രിട്ടീഷുകാരുൾപ്പെടുന്ന പന്ത്രണ്ടംഗ സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു; യാത്രക്കാരെ രക്ഷിക്കാതെ പൈലറ്റും സഹപൈലറ്റും നീന്തി രക്ഷപ്പെട്ടു

മാലിദ്വീപിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ചെറു വിമാനം അപകടത്തിൽപ്പെട്ടു. വെള്ളത്തിലും സഞ്ചരിക്കുന്ന പന്ത്രണ്ടു പേർക്കിരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബ്രിട്ടീഷുകാരായ ചെസ്റ്ററിൽ നിന്നുള്ള തോമസ് മാക്കിയും(26) സെബാസ്റ്റ്യൻ മെർസിക്(32) ഉം ഉൾപ്പെടുന്ന പന്ത്രണ്ടംഗ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

കരയിൽ നിന്നും അധിക ദൂരത്തല്ലാതെ കടലിൽ നിന്നും ടേക്ക് ഓഫിന് ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. മോശം കാലാവസ്ഥ മൂലം രണ്ടു തവണ ടേക്ക് ഓഫിന് ശ്രമിച്ചപ്പോൾ നടന്നില്ല. കാലാവസ്ഥയിൽ ശമനമുണ്ടാകാതെ മൂന്നാം തവണയും പൈലറ്റ് ടേക്ക് ഓഫിന് ശ്രമിച്ചതാണ് അപകടം വരുത്തി വച്ചത്. വിമാനം മൂക്കും കുത്തി കടലിൽ തന്നെ മുങ്ങുകയായിരുന്നു. മതിയായ സുരക്ഷാ സന്നാഹങ്ങളോ സുരക്ഷാ നിർദ്ദേശങ്ങളോ വിമാനത്തിൽ ഇല്ലായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ പോലും വിമാനത്തിലുണ്ടായിരുന്നില്ല. ഇരുപത് മിനിട്ടിന് ശേഷം രക്ഷാ ബോട്ട് എത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്.

അതിനിടെ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കാതെ പൈലറ്റും സഹപൈലറ്റും സ്വയം കരയിലേക്ക് നീന്തി രക്ഷപ്പെട്ടത് ഏറെ വിവാദമായിട്ടുണ്ട്. മാലിദ്വീപിൽ സീപ്ലെയിൻ അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടക്ക് ഇത് മൂന്നാമത്തെ അപകടമാണ്. പഴഞ്ചൻ വിമാനങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങളുടെ തോത് കൂട്ടിയിട്ടുണ്ട്. മാലിദ്വീവ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട വിമാനം. പോലീസും ഏവിയേഷൻ സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more