1 GBP = 103.38

അഭിമന്യു വധം: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ആറുപേർ കസ്റ്റഡിയിൽ

അഭിമന്യു വധം: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ആറുപേർ കസ്റ്റഡിയിൽ

കൊച്ചി: മാഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ നേതാക്കളെ വാർത്താസമ്മേളനത്തിനു ശേഷം റോഡിൽവച്ചു പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

അഭിമന്യുവിന്റെ വധക്കേസിൽ വിശദീകരണം നൽകാനാണ് എസ്.ഡി.പി.ഐ വാർത്താസമ്മേളനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയെ കൂടാതെ വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more