1 GBP = 103.99

അഭിമന്യുവിന്‍റെ കൊലപാതകം: എസ് ഡി പി ഐ ബന്ധം സ്ഥിരീകരിച്ച് പൊലീസ്

അഭിമന്യുവിന്‍റെ കൊലപാതകം: എസ് ഡി പി ഐ ബന്ധം സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ എസ് ഡി പി ഐ ബന്ധം സ്ഥിരീകരിച്ച് പൊലീസ്. അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതികൾ ഹാദിയ വിഷയത്തിൽ എസ് ഡി പി ഐ നടത്തിയ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്തവരാണെന്നും പൊലീസ് വെളിപ്പെടുത്തി.

മുഖ്യപ്രതിയടക്കം കേരളം വിട്ടെന്നാണ് റിപ്പോർട്ടുകൾ. മഹാരാജാസിലെ കാമ്പസ് ഫ്രണ്ടിന്‍റെ പ്രവർത്തകനും മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയുമായ മുഹമ്മദാണ് സംഭവത്തിലെ പ്രധാനപ്രതി. ഈ സാഹചര്യത്തിൽ പ്രതികൾ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം, മൂന്നാമതൊരാളെ കൂടി കുത്താൻ പ്രതികൾ ശ്രമിച്ചെന്ന് അഭിമന്യുവിന്‍റെ സഹപാഠികളും ദൃക്സാക്ഷികളും വെളിപ്പെടുത്തി. മടങ്ങുന്നുവെന്ന വ്യാജേന മുന്നോട്ടു പോയതിനു ശേഷം പിന്നോട്ടെത്തിയാണ് കുത്തിയത്. ചുമലിലേറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്നും രക്തം കണ്ടതോടെ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ നിർത്തിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അഭിമന്യുവിന്‍റെ നെഞ്ചത്തും അർജുന്‍റെ വയറ്റത്തുമാണ് കുത്തിയതെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു. പ്രതികൾ പെട്ടെന്ന് ആയുധമെടുത്തപ്പോൾ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more