1 GBP = 104.37
breaking news

പാര്‍ലമെന്റില്‍ ക്യാപിങിനെ ചൊല്ലി വോട്ടെടുപ്പ്; നേഴ്‌സുമാരുടെ ശമ്പള വര്‍ധനയില്‍ വന്നിരിക്കുന്ന ക്യാപ്പിങ്ങിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ എംപിമാരുമായി പങ്ക് വയ്ക്കുവാന്‍ അവസരം……

പാര്‍ലമെന്റില്‍ ക്യാപിങിനെ ചൊല്ലി വോട്ടെടുപ്പ്; നേഴ്‌സുമാരുടെ ശമ്പള വര്‍ധനയില്‍ വന്നിരിക്കുന്ന ക്യാപ്പിങ്ങിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ എംപിമാരുമായി പങ്ക് വയ്ക്കുവാന്‍ അവസരം……

ബെന്നി അഗസ്റ്റിന്‍

ഒരാഴ്ച മുമ്പ് ഏതാണ്ട് 5000 RCN അംഗങ്ങള്‍ നേഴ്‌സുമാര്‍ക്കുള്ള ശമ്പളത്തില്‍ 1 % ക്യാപ്പിങ് വന്നതിനെതിരെ വെസ്റ്റമിനിസ്റ്റര്‍ പാര്‍ലമെന്റ് സ്‌ക്വയറിലേക്ക് മാര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഒരാഴ്ച കഴിയുന്നതിനു മുമ്പേ ആ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത ബുധനാഴ്ച 13ന് ശമ്പള പരിഷ്‌കരണത്തില്‍ ക്യാപ്പിങ് വേണോ അതോ വേണ്ടയോ എന്നതിനെ ചൊല്ലി വോട്ടെടുപ്പുണ്ടായിരിക്കും. ഈ അവസരത്തില്‍ നമുക്കും ഇതില്‍ പങ്കാളികളാകാം.

നമ്മുടെ എംപി മാരോട് ക്യാപ്പിങ് എതിരെ വോട്ട് ചെയ്യുവാന്‍ എത്രയും പെട്ടെന്ന് അവരെ ബന്ധപ്പെട്ടു പറയുക. കാരണം എത്രയും കൂടുതല്‍ ആളുകള്‍ എംപി മാര്‍ക്ക് എഴുതുന്നുവോ അതനുസരിച്ചായിരിക്കും എംപി മാരുടെ തീരുമാനം. അതിനാല്‍ എത്രയും പെട്ടെന്ന് എംപിമാര്‍ക്ക് മെയില്‍ അയക്കുക. ഈ അവസരത്തില്‍ നേഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികളോടും തങ്ങളുടെ എംപിമാരുമായി ബന്ധപ്പെടുവാന്‍ ആര്‍ സി എന്‍ അംഗവും ‘സ്‌ക്രാപ്പ് ദി ക്യാപ്’ ക്യാമ്പയിനറും ആയ എബ്രഹാം പൊന്നുപുരയിടം എല്ലാവരോടും ആഹ്വാനം ചെയ്തിരിക്കുകയാണ്.

2010 ലെ കാമറോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ശമ്പള വര്‍ദ്ധനവിലെ അശാസ്ത്രീയമായ ‘ക്യാപ്പിംഗ്’ രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

യുകെയിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായ ആര്‍.സി.എന്‍. സമര രംഗത്തിറങ്ങിയിരിക്കുന്നത് . സമര പരിപാടികളുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 12 വ്യാഴാഴ്ച പൊതുമേഖലാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവും ഉണ്ടായിരിക്കുന്നതാണ്. നേഴ്‌സിംഗ് മേഖലയിലും ഇതര പൊതുമേഖലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം വളരെ ആവശ്യമാണ്. കാരണം നഴ്സിംഗ് മേഖലയാണ് ഭൂരിപക്ഷം മലയാളികളുടെയും ഉപജീവനം.

എംപി മാര്‍ക്ക് ഇമെയില്‍ അയക്കുവാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more