1 GBP = 103.12

*സ്കോട്ലാൻഡ് മലയാളി സംഘടനാ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് വേൾഡ് മലയാളി കൗൺസിൽ സ്കോട്ലാൻഡ് പ്രൊവിൻസിന് ഒദ്യോ ധിക അംഗീകാരമായി.

*സ്കോട്ലാൻഡ് മലയാളി സംഘടനാ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട്  വേൾഡ് മലയാളി കൗൺസിൽ  സ്കോട്ലാൻഡ് പ്രൊവിൻസിന് ഒദ്യോ ധിക അംഗീകാരമായി.

1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ രൂപം കൊണ്ട് അമേരിക്ക , യൂറോപ്പ്, ആഫ്രിക്ക, മീഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് , ഇൻഡ്യാ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാകമാനം പ്രവർത്തന മേഖലകളുള്ള ലോക മലയാളി പരിഷദ് അഥവാ W M C എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ  സ്‌ക്ടോലാൻഡ് ഘടകത്തിന്റെ പ്രഥമ ഭരണ സമിതിയെ ‘സൂം’ മീറ്റിംഗിലൂടെ തിരഞ്ഞെടുത്തു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ , നാഷണൽ പ്രതിനിധികളുടെ അംഗീകാരം നേടിയ പ്രഥമ ഭരണ സമതി സെപ്റ്റംബർ 15ന്  ചുമതലയേൽക്കും.

ചെയർ പേഴ്സൺ :അനിൽ തോമസ് , കിർക്കാൾഡി,
പ്രസിഡന്റ് :  ജിമ്മി ജോസഫ്  കൂറ്റാരപ്പള്ളി, ഗ്ലാസ്ഗോ.
സെക്രട്ടറി : ജെയിംസ് മാത്യു കക്കുഴി, ഗ്ലാസ്ഗോ ,
ട്രെഷറർ : ജോൺ എബ്രാഹം എഡിൻബർഗ്ഗ് ,
കോർഡിനേറ്റർ :എബിസൺ ജോസ് ലിവിംഗ്സ്റ്റൺ ,
വനിതാ പ്രതിനിധി: ബിജിമോൾ അലക്സ് , ഡൺഫെർമലിൻ .എന്നിവരെ തിരഞ്ഞെടുത്തു.
 

ആഗോളതലത്തിൽ വേരുറപ്പിച്ച വേൾഡ് മലയാളി കൗൺസിൽ എന്ന പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയുടെ ഭാഗമായി, മാറുന്ന കാലഘട്ടത്തിന് അനുസരിച്ച്  യുവതലമുറയെ കൂടി ഉൾക്കൊണ്ടു കൊണ്ട് സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങളിലും , വൈദഗ്ദ്ധ്യപൂർണ്ണമായ ആശയരൂപീകരണത്തിലും പങ്ക് വഹിച്ച് , നാടിന്റെ നാനാ വിധത്തിലുള്ള വികസനത്തെ മുൻപിൽ കണ്ടു കൊണ്ടാണ് ലോക മലയാളി പരിഷിത്തിന്റെ സ്ക്ടോലാൻഡ് ഘടകത്തിന് രൂപം കൊടുത്തിരിക്കുന്നത്. മാറുന്ന കാലഘട്ടത്തിനും സാഹചര്യങ്ങൾക്കുമനുയോജ്യമായ രീതിയിൽ സംഘടനാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള തീവ്രയഞ്ജത്തിനാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ സ്കോട്ലാൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗ്ലോബൽ കമ്മറ്റിയുടെ ഔദ്യോധിക അംഗീകാരത്തിനു ശേഷം അറിയിക്കുന്നതാണ് എന്ന് ഭരണ സമതിയ്ക്കു വേണ്ടി സെക്രട്ടറി ജെയിംസ് മാത്യു അറിയിച്ചു.വേൾഡ് മലയാളി കൗൺസിൽ സ്ക്ടോ ലാൻഡിന്റെ പ്രഥമ ഭരണ സമതിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more