1 GBP = 103.25
breaking news

യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK TOGETHER” ൽ ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറി സ്കോട്ലൻഡിലെ സ്റ്റെർലിങ്ങിൽ നിന്നുള്ള ഫെബിയ ജിസ്മോനും അലീന റോജനും ആൻഡ്രു റോജനും…. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യുക്മ ലൈവ് ടാലന്റ് ഷോ കൂടുതൽ ജനപ്രീതിയോടെ മുന്നോട്ട് …..

യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK TOGETHER” ൽ ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറി സ്കോട്ലൻഡിലെ സ്റ്റെർലിങ്ങിൽ നിന്നുള്ള ഫെബിയ ജിസ്മോനും അലീന റോജനും ആൻഡ്രു റോജനും…. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യുക്മ ലൈവ് ടാലന്റ് ഷോ കൂടുതൽ ജനപ്രീതിയോടെ മുന്നോട്ട് …..

കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

മലയാളി സംഗീതാസ്വാദകർ നെഞ്ചേറ്റിയ അതിമനോഹരമായ കലാപ്രകടനവുമായി സ്കോട്ലാൻഡിലെ സ്റ്റെർലിങ്ങിൽ നിന്നുള്ള ഫെബിയ ജിസ്മോനും അലീന റോജനും ആൻഡ്രു റോജനും പതിനായിരക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചു. യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ വയലിൻ, കീ ബോർഡ്, ഡ്രംസ് എന്നീ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് തങ്ങളുടെ അനുപമ പ്രകടനം കാഴ്ചവെച്ച കുട്ടികൾ മൂന്ന് പേരും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റ് വാങ്ങി.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ ഏറെ പ്രസിദ്ധമായ നിരവധി ഗാനങ്ങൾ ഈ കൌമാര പ്രതിഭകൾ വയലിനിലും കീ ബോർഡിലും ഡ്രംസിലുമായി അതി മനോഹരമായി  വായിച്ചപ്പോൾ തന്റെ സുന്ദര ശബ്ദത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച് കൊച്ച് ഫെബിയ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി. വയലിനിൽ നാദ വിസ്മയം തീർത്ത അലീന ഫെബിയയുടെ പാട്ടിനൊപ്പവും വയലിനിൽ പിന്തുണയേകി ആസ്വാദക മനസ്സിൽ ഇടം പിടിച്ചു. കീ ബോർഡിലും ഡ്രംസിലുമായി വിവിധ ഗാനങ്ങൾ വായിച്ച ആൻഡ്രു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി എന്നുള്ളതിന് തെളിവായിരുന്നു ഷോയുടെ ആദ്യാവസാനം പ്രേക്ഷകർ അയച്ച മെസ്സേജുകൾ. കീ ബോർഡ്, ഡ്രംസ് എന്നിവയോടൊപ്പം റൂബിക്സ് ക്യൂബുകളിലും ഏറെ തല്പരനായ   ആൻഡ്രുവിന്  ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിന് 30 സെക്കന്റിൽ താഴെ സമയമേ ആവശ്യമുള്ളൂ.

1 മണിക്കൂർ 10 മിനിറ്റ് നീണ്ട് നിന്ന ഷോയുടെ സമാപനത്തിൽ ലൈവിൽ വന്ന ഫെബിയയുടെ മാതാപിതാക്കൾ ജിസ്മോൻ മാത്യു, ദീപ, ഫെബിയയുടെ ഇളയ സഹോദരി വൈഗ, അലീനയുടെയും ആൻഡ്രുവിന്റേയും മാതാപിതാക്കൾ റോജൻ തോമസ് ബേബി, ജെസ്സി എന്നിവർ കുട്ടികൾക്ക് വേണ്ടി ഇങ്ങനെയൊരു ലൈവ് ഷോ ഒരുക്കിയ യുക്മയ്ക്കും, യുക്മ സാംസ്കാരിക വേദിക്കും സ്നേഹപൂർവ്വം നന്ദി പറഞ്ഞു. ഫെബിയ, അലീന, ആൻഡ്രു എന്നിവർ ചേർന്ന് വയലിനിലും കീ ബോർഡിലുമായി ആലപിച്ച ഇൻഡ്യൻ ദേശീയ ഗാനത്തോടെയാണ് ഷോ സമാപിച്ചത്.

സംഗീതത്തോടൊപ്പം പഠനവും  ഒരേ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ട് പോകുന്ന ഭാവിയുടെ ഈ  വാഗ്ദാനങ്ങൾക്ക് യുക്മയുടേയും യുക്മ സാംസ്കാരിക വേദിയുടേയും എല്ലാവിധ ആശംസകളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more