1 GBP = 103.12

മാതാപിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; പ്രവർത്തിദിനം നാലര ദിവസമാക്കാനുള്ള ശ്രമം സ്‌കൂൾ അധികൃതർ ഉപേക്ഷിച്ചു

മാതാപിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; പ്രവർത്തിദിനം നാലര ദിവസമാക്കാനുള്ള ശ്രമം സ്‌കൂൾ അധികൃതർ ഉപേക്ഷിച്ചു

ലണ്ടൻ: സ്‌കൂളിലെ പ്രവർത്തിദിനങ്ങൾ നാലര ദിവസമായി വെട്ടിച്ചുരുക്കാനുള്ള ശ്രമം സ്‌കൂൾ അധികൃതർ ഉപേക്ഷിച്ചു. ദാവെൻട്രിയിലെ ആഷ്‌ഫീൽഡ് പ്രൈമറി സ്‌കൂളാണ് വിവാദ നീക്കവുമായി മുന്നോട്ട് വന്നത്. അദ്ധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി വെള്ളിയാഴ്ചത്തെ ദിനം ഉച്ചക്ക് ഒന്നേകാലോടെ അവസാനിപ്പിക്കാൻ പദ്ധതിയിട്ടത്. എന്നാൽ രക്ഷിതാക്കളുടെയിടയിൽ ഇതിന് വേണ്ടി ഒരു കൺസൾട്ടേഷനും സ്‌കൂൾ നടത്തിയിരുന്നു.

എന്നാൽ മാതാപിതാക്കളും മറ്റും നടപടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. ആഴ്ചയിൽ അറുപത് മണിക്കൂറുകളോളം അദ്ധ്യാപകർക്ക് ജോലി ചെയ്യേണ്ടി വരുന്നു എന്നായിരുന്നു സ്‌കൂൾ അധികൃതർ ഒരു കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവുമധികം ഹോളിഡേകളും മറ്റും ലഭിക്കുന്നത് അധ്യാപകർക്കാണെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. സ്‌കൂൾ സമയം വെട്ടിക്കുറക്കുന്നത് ജോലി ചെയ്യുന്ന മാതാപിതാക്കൾക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറയുന്നു. കുട്ടികളെ നോക്കുന്നതിന് ലീവ് എടുക്കേണ്ടി വരുന്ന അവസ്ഥയും ചൈൽഡ് കെയറിന് കൂടുതൽ പണം മുടക്കേണ്ട അവസ്ഥയും സാധാരണക്കാരായ മാതാപിതാക്കൾക്ക് വിനയാകുമെന്നും അവർ പറഞ്ഞു. എന്തായാലും പ്രതിഷേധത്തെ തുടർന്ന് പദ്ധതി സ്‌കൂൾ അധികൃതർ പിൻവലിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more