1 GBP = 104.04
breaking news

മിൽട്ടൺ കെയ്ൻസിൽ പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ വാനിലെത്തി തട്ടിക്കൊണ്ട് പോയി, മൂന്ന് മണിക്കൂറിന് ശേഷം വഴിവക്കിൽ ഉപേക്ഷിച്ചു

മിൽട്ടൺ കെയ്ൻസിൽ പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ വാനിലെത്തി തട്ടിക്കൊണ്ട് പോയി, മൂന്ന് മണിക്കൂറിന് ശേഷം വഴിവക്കിൽ ഉപേക്ഷിച്ചു

ലണ്ടൻ: മിൽട്ടൺ കെയ്ൻസിൽ പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ വാനിലെത്തിയ യുവാവ് തട്ടിക്കൊണ്ട് പോയി. നവംബർ 15 വ്യാഴാഴ്ച ഉച്ചക്ക് 3.40 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഉച്ചക്ക് സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ബ്ലെച്ചം വേ അണ്ടർപാസ് കടന്ന് വരുന്ന വഴിയിൽ വച്ചാണ് തട്ടിക്കൊണ്ട് പോകൽ നടന്നത്. വഴിവക്കിൽ പാർക്ക് ചെയ്തിരുന്ന ഡാർക്ക് ബ്ലൂ കളർ വാനിന്റെ പുറകിലേക്ക് വിദ്യാർത്ഥിനിയെ കയറ്റുകയായിരുന്നു. ഡോർ ലോക്ക് ചെയ്ത ശേഷം യുവാവ് വാൻ ഓടിച്ച് പോകുകയായിരുന്നു.

ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം വിദ്യാർത്ഥിനിയെ വഴിവക്കിൽ ഉപേക്ഷിക്കുകയായിരുന്നു. വാനിന്റെ പുറകിൽ വളരെ ഉച്ചത്തിൽ വിദ്യാർത്ഥിനി നിലവിളിക്കുന്നുണ്ടായിരുന്നു. പലയിടത്തും ഇയ്യാൾ വാൻ നിറുത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ നിലവിളി ശബ്ദം ഇയ്യാളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇയ്യാൾ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചത്. ബെഡ്‌ഫോർഡ്‌ഷെയറിലെ പൊറ്റസ്ഗ്രോവിൽ ഫ്ലയിങ് ഫോക്സ് പബ്ബിന് സമീപമാണ് ഏഴുമണിയോടെ പെൺകുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിക്ക് യാതൊരു പരിക്കുകളും സംഭവിച്ചില്ലെന്ന് പോലീസ് പറയുന്നു.

എന്നാൽ സംഭവം ഏറെ ആശങ്കയുളവാക്കുന്നുവെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ജേസൺ സിംപ്സൺ പറയുന്നു. മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കാതിൽ കടുക്കൻ അണിഞ്ഞ ഇയ്യാൾ ഗ്രേ കളർ ട്രൗസറും ടോപ്പുമാണ് ധരിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് ഊർജ്ജിത അന്വേഷണത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more