1 GBP = 103.95

പ്രൈമറി സ്കൂളുകൾ ജൂൺ 1ന് വീണ്ടും തുറക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അപകടകരമെന്ന് ടീച്ചിംഗ് യൂണിയൻ

പ്രൈമറി സ്കൂളുകൾ ജൂൺ 1ന് വീണ്ടും തുറക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അപകടകരമെന്ന് ടീച്ചിംഗ് യൂണിയൻ

ലണ്ടൻ: ജൂൺ 1 മുതൽ ചില വിദ്യാർത്ഥികൾക്ക് ഇംഗ്ലണ്ടിലെ സ്കൂളുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ ഏറ്റവും വലിയ അധ്യാപന യൂണിയൻ അപകടകരമെന്ന് വിശേഷിപ്പിച്ചു. വിദ്യാർത്ഥികളെ ക്ലാസിലേക്ക് തിരിച്ചയക്കുന്നത് പരിഗണിക്കുന്നതിനുള്ള ഏറ്റവും നല്ല തീയതിയാണ് അടുത്ത മാസം ആരംഭമെന്ന് ബോറിസ് ജോൺസൺ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ പറഞ്ഞിരുന്നു.

നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ പറയുന്നത്, 49,000 അംഗങ്ങളിൽ 85% പേരും ഒരു സർവ്വേയിൽ ചില ഗ്രൂപ്പുകൾക്ക് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള നിർദ്ദേശത്തോട് വിയോജിച്ചു, 92% പേർ സ്കൂളുകൾ വ്യാപകമായി തുറക്കുന്നതിൽ സുരക്ഷിതത്വം തോന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ജൂൺ ആദ്യത്തോടെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്‌ളാസ്സുകൾ ആരംഭിക്കുമെന്നാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ.മേരി ബോസ്റ്റഡ് തികഞ്ഞ അശ്രദ്ധയെന്ന് വിലയിരുത്തി. സ്കൂളിലേക്ക് മടങ്ങിവരുന്നതിന്റെ സുരക്ഷയെക്കുറിച്ചും സ്കൂളുകളിൽ വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ചും അടിസ്ഥാന സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുമുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂളുകൾ തുറക്കുന്നത് സുരക്ഷിതമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞത്, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും യൂണിയൻ പ്രതിനിധികൾ പറയുന്നു.

ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെയുണ്ടാകുന്ന ദുരവസ്ഥയെക്കുറിച്ച് സർക്കാർ വൃത്തങ്ങൾ ചിന്തിക്കാത്തത് അത്ഭുതമാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more