1 GBP = 104.16

ഒത്തുകളി ഇനി നടക്കില്ല; സ്‌കൂള്‍ കലോത്സവം ഇനി വിജിലന്‍സ് നിരീക്ഷണത്തില്‍

ഒത്തുകളി ഇനി നടക്കില്ല; സ്‌കൂള്‍ കലോത്സവം ഇനി വിജിലന്‍സ് നിരീക്ഷണത്തില്‍

സംസ്ഥാന സ്‌കൂള കലോത്സവം ഇത്തവണ വിജിലന്‍സ് നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. സ്‌കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

സ്‌കൂള്‍ കലോത്സവത്തില്‍ ജാഗ്രത പുലര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവം നടത്തുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഒരു വിദ്യാര്‍ത്ഥി കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

ഒത്തുകളിയും കൈയാങ്കളിയും കലോത്സവത്തില്‍ അനുവദിക്കാന്‍ പറ്റില്ല. വിധിനിര്‍ണയവും കലോത്സവ നടത്തിപ്പും നിരീക്ഷിക്കണം. നീതിപൂര്‍ണമായ തീരുമാനം അപ്പീലുകള്‍ വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more